ആർഡിഎക്സ് പോസ്റ്റർ, ലിജോ ജോസ് പെല്ലിശ്ശേരി/ ഫെയ്സ്ബുക്ക് 
Entertainment

'പിള്ളേര് ഓണം തൂക്കി!': ആർഡിഎക്സിന് കയ്യടിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ആദ്യ ഷോ മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗം, നീരജ് മാധവ്, ആന്റണി വർ​ഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ആർഡിഎക്സ് ഓണം റിലീസായാണ് തിയറ്ററിൽ എത്തിയത്. ആദ്യ ഷോ മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയിരിക്കുകയാണ്. 

ലിജോ സ്റ്റൈലിൽ ആർഡിഎക്സ് എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ കമന്റുമായി ആന്റണി വർ​ഗീസ് എത്തി.  'ആശാനെ..', എന്നാണ് താരം കുറിച്ചത്. പോസ്റ്റിന് താഴെ ആർഡിഎക്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആശാനേ ചെക്കന്മാർ നല്ല പൊട്ടിക്കൽ ആണ് എന്നായിരുന്നു ഒരാളുടെ കമന്റ്. അടിതടയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച ഗുരുവിന്റെ അനുഗ്രഹം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഇന്നലെയാണ് ആർഡിഎക്സ് റിലീസിന് എത്തിയത്. ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്തയോടും നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോയോടുമായിരുന്നു ആർഡിഎക്സിന്റെ മത്സരം. വലിയ പ്രമോഷനോ ഹൈപ്പോ ഇല്ലാതെ എത്തിയ ചിത്രം തിയറ്ററിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യ റിപ്പോർട്ടുകൾ മികച്ചതായതോടെ ഓണം ആർഡിഎക്സ് കീഴടക്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT