Bharath 
Entertainment

'നിറം കണ്ട് നായകനാക്കാന്‍ സംവിധായകന്‍ മടിച്ചു; മുഖത്ത് ഗ്രീസ് തേച്ചു, തെരുവില്‍ ജീവിച്ച് കഥാപാത്രമായി'; വെളിപ്പെടുത്തി ഭരത്

തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും മെക്കാനിക്കുകളുമായ അവരുടെ രീതികള്‍ കണ്ടു പടിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭരതും സന്ധ്യയും തെന്നിന്ത്യന്‍ സിനിമയിലെ താരങ്ങളായി മാറിയത് കാതല്‍ എന്ന ചിത്രത്തിലൂടെയാണ്. കാതലിലെ പ്രകടനം സന്ധ്യയെ കാതല്‍ സന്ധ്യയാക്കി. ഭരതും കയ്യടി നേടുകയും തമിഴിലെ തിരക്കുള്ള നടനാവുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി ശക്തിവേല്‍ തന്നെ നായകനാക്കുന്നതില്‍ സംശയിച്ചിരുന്നുവെന്നാണ് ഭരത് പറയുന്നത്.

2004 ല്‍ പുറത്തിറങ്ങിയ കാതലിന്റെ നിര്‍മാതാണം ശങ്കര്‍ ആയിരുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭരത് മനസ് തുറന്നത്. ''അദ്ദേഹം എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങുന്നത് വരെ അദ്ദേഹം എന്റെ നിറത്തിന്റെ കാര്യത്തില്‍ ആശങ്കയിലായിരുന്നു. ഞാന്‍ കാഴ്ചയില്‍ അര്‍ബന്‍ ആയിരുന്നു'' താരം പറയുന്നു.

ഭരതിനെ മധുരയിലെ ശൈലിയില്‍ സംസാരിക്കുന്ന മെക്കാനിക് ആയി അവതരിപ്പിച്ചാല്‍ വിജയിക്കുമോ എന്ന സംശയമായിരുന്നു ബാലാജിയ്ക്ക്. എന്നാല്‍ ശങ്കര്‍ നല്‍കിയ വിശ്വാസമാണ് ഭരതിനെ ചിത്രത്തിലെ നായകനാക്കിയത്. അഭിനയത്തിലൂടെ ബാലാജയുടെ സംശയത്തിന് ഭരത് മറുപടി നല്‍കിയതോടെ പിന്നെ നടന്നതെല്ലാം ചരിത്രമാണ്.

കാതലിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നതിന് മുമ്പായി താന്‍ മുഖത്ത് ഗ്രീസ് തേച്ചിരുന്നുവെന്നും, മെക്കാനിക് കഥാപാത്രമായി മാറാന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്നും ഭരത് പറയുന്നു. കഥാപാത്രത്തിന്റെ രീതി മനസിലാക്കാന്‍ ചോലൈമേടുള്ള തന്റെ സുഹൃത്തുക്കളുടെ കൂടെ ജീവിച്ചു. തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും മെക്കാനിക്കുകളുമായ അവരുടെ രീതികള്‍ കണ്ടു പടിച്ചുവെന്നാണ് ഭരത് പറയുന്നത്. ഈ തയ്യാറെടുപ്പാണ് ശങ്കറില്‍ വിശ്വാസം ജനിപ്പിക്കാന്‍ സഹായിച്ചതെന്നും ഭരത് പറയുന്നു.

അതേസമയം ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സില്‍ ഭരത് അഭിനയിക്കുമ്പോള്‍ സംവിധാന സഹായിയായിരുന്നു ബാലാജി. ബോയ്‌സിന് വേണ്ടി ഓഡിഷന്‍ നല്‍കിയ അതേ തെരുവില്‍ ആറ് വര്‍ഷത്തിന് ശേഷം വീടു വാങ്ങിയത് ജീവിതത്തിലെ അഭിമാന നിമിഷങ്ങളിലൊന്നെന്നാണ് ഭരത് പറയുന്നത്.

Bharath says director was hesistant to cast him in Kaadhal because of his colour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

'ഭൂലോക വൈകുണ്ഠ ദര്‍ശനം; മുപ്പത്തിമുക്കോടി ദേവതകള്‍'; ആറാട്ടുപുഴ പൂരം നാളെ, അറിയാം ചടങ്ങുകള്‍

'ഡിപ്രഷനിലാണ്, മരുന്ന് കഴിക്കുന്നുണ്ട്'; സ്വകാര്യതയെ മാനിക്കണമെന്ന് നടി ​ഗൗരി കൃഷ്ണൻ

'ഞാനുമൊരു മനുഷ്യനാണ്, ആത്മഹത്യ ചെയ്യാത്തത് ചില കാര്യങ്ങള്‍ ഉള്ളതിനാല്‍'; പൊട്ടിക്കരഞ്ഞ് രേണു സുധി

സ്വര്‍ണപ്പണയം, പാന്‍, ഫാസ്ടാഗ്, ട്രെയിന്‍ ടിക്കറ്റ്...; ബുധനാഴ്ച മുതൽ എട്ടുമാറ്റങ്ങള്‍, അറിയാം വിശദമായി

SCROLL FOR NEXT