Diya Krishna  ഇന്‍സ്റ്റഗ്രാം
Entertainment

അശ്വിന്‍ പൂവാലനെപ്പോലെയെന്ന് യുവതി; അവന്‍ മണ്ണുവാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്

Author : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ (diya krishna). ദിയയുടെ ഉടമസ്ഥതയിലുള്ള 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ദിയയുടെ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ അവഹേളിക്കാന്‍ ശ്രമിച്ച യുവതിക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ദിയയുടെ ഭര്‍ത്താവ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്.

ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയ്ക്ക് താഴെയാണ് ദിയ മറുപടിയുമായി എത്തിയത്. ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. പിന്നാലെ ദിയ മറുപടിയുമായി എത്തുകയായിരുന്നു.

''രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ് പാക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും. പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്'' എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്. ''വീട്ടില്‍ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവന്‍ തിന്നാറില്ല'' എന്നായിരുന്നു ദിയയുടെ മറുപടി.

ദിയയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ദിയയുടെ മറുപടിക്ക് ഒരു ലക്ഷത്തിലധികം ലൈക്ക് ലഭിച്ചിട്ടുണ്ട്. ദിയയ്ക്ക് പിന്തുണയുമായി താരങ്ങളുമെത്തുന്നുണ്ട്. 'ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം' എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്. ഇവരെ ജയിലില്‍ കൊണ്ടു പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും സ്വാസിക പറയുന്നുണ്ട്.

അതേസമയം ദിയയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മ്യൂസിയം പൊലീസിന്റെ ജോലിഭാരം കൂടുതലായതിനാല്‍ കേസ് അന്വേഷിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനിക്കുന്നത്.

അതേസമയം കേസിലെ കുറ്റാരോപിതരായ പെണ്‍കുട്ടികള്‍ ഒളിവില്‍ പോയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആരോപണ വിധേയരായ മൂന്ന് യുവതികളോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂവരുമെത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. വീടുകളില്‍ അന്വേഷിച്ച് ചെന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അക്കൗണ്ടിലേക്ക് 60 ലക്ഷത്തോളം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം; മോദി മഹാനായ മനുഷ്യന്‍'; വീണ്ടും പ്രതികരണവുമായി 15കാരി

അഭിജിത്ത് ദിപ്‌കെ എങ്ങനെ യുഎസ് വിദ്യാഭ്യാസം നേടി, പിതാവിന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷണം വേണം; ആവശ്യം ഉന്നയിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍

'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടിയതിന് തുല്യം; പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം'

കനത്ത മഴയിൽ കാണാതായ യുവാവിനെ കൂത്തുപറമ്പിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളപ്പൊക്കവും വൈദ്യുതി മുടക്കവും: ഫ്രിഡ്ജിലെ ഏത് ഭക്ഷണങ്ങൾ കഴിക്കരുത്?