തമന്ന/ ഇൻസ്റ്റ​ഗ്രാം 
Entertainment

''സുറ' എനിക്ക് വർക്ക് ആവില്ലെന്ന് അന്നേ തോന്നിയിരുന്നു, കരാർ ഒപ്പുവെച്ചാൽ അത് പൂർത്തീകരിക്കുകയാണ് ഒരു അഭിനേതാവിന്റെ കടമ'

ഇന്നായിരുന്നെങ്കിൽ ആ ചിത്രം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തമന്ന

Author : സമകാലിക മലയാളം ഡെസ്ക്

തിരിഞ്ഞു നോക്കുമ്പോൾ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിയ കഥാപാത്രം വിജയ്‌ നായകനായ സുറയിലെ നായിക കഥാപാത്രമായിരുന്നു എന്ന് നടി തമന്ന. അതിൽ താൻ ചെയ്‌ത പല സീനുകളും വളരെ മോശമായിരുന്നു എന്ന് അന്നേ തോന്നിയിരുന്നു. എന്നാൽ കരാർ ഒപ്പിവെച്ചാൽ അത് പൂർത്തിയാക്കുകയാണ് ഒരു അഭിനേതാവിന്റെ കടമയെന്നും താരം പറഞ്ഞു. തമന്ന അഭിനയിച്ച രജനികാന്ത് ചിത്രം ജയിലറിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. 

അഭിനയിച്ച ചിത്രങ്ങളിൽ കുറച്ചു കൂടി നന്നാക്കാമായിരുന്നു അല്ലെങ്കിൽ ഇനി ഒരിക്കലും കാണാൻ ആ​ഗ്രഹിക്കാത്ത ചിത്രം ഏത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. 'തിരിഞ്ഞു നോക്കുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയ നിരവധി ചിത്രങ്ങളുണ്ട്. അതിലെന്ന് 'സുറ' എന്ന ചിത്രമാണ്. ചിത്രം എനിക്ക് വളരെ ഇഷ്‍ടമാണ്. അതിലെ പാട്ടുകൾ സൂപ്പർഹിറ്റാണ്. എന്നാൽ ചിത്രത്തിലെ  പല സീനിലും എന്റെ അഭിനയം വളരെ മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇത് മോശമാകുമെന്നു തോന്നിയിരുന്നു. ഇതുപോലെ മറ്റു പല ചിത്രങ്ങൾക്കിടയിലും ഇത് വർക്ക് ആകില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്.' തമന്ന പറഞ്ഞു.

ഇന്നായിരുന്നെങ്കിൽ മികച്ചതാക്കിയേനെ എന്നും താരം പറഞ്ഞു. 2010 ൽ എസ്‌പി രാജ്‌കുമാർ സംവിധാനം ചെയ്ത സുറ സൺ പിച്ചേഴ്‌സ് ആണ് നിർമ്മിച്ചത്.  'എല്ലാ സിനിമകളും ജയം, പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാര്‍ ഒപ്പിട്ടാല്‍ എന്ത് സംഭവിച്ചാലും അത് പൂര്‍ത്തിയാക്കണം. അതാണ് അഭിനേതാവിന്റെ കടമ. സിനിമ എന്നത് വലിയ മുതല്‍മുടക്കുള്ള കലയാണ്. ഒരുപാട് പണം നിക്ഷേപിക്കുന്നതാണ്. നമുക്കും ഉത്തരവാദിത്തമുണ്ട്. ഈ സിനിമ ശ്രദ്ധിക്കപ്പെടില്ലെന്നറിഞ്ഞു തന്നെ അഭിനയിക്കേണ്ടിവരും'. അത് ജോലിയുടെ ഭാഗമാണെന്നും തമന്ന കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT