Sanal Kumar Sasidharan, Dr Biju ഫെയ്സ്ബുക്ക്
Entertainment

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതുസമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സനൽകുമാർ ശശിധരനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡോ ബിജു. സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതുസമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവും ഉള്ള ഒരാൾ പൊതുസമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണെന്നും ഡോ ബിജു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്. ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റാക്കിങ്ങും ആണ്.

ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കർശനമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രവുമായി സനൽകുമാർ ശശിധരൻ രം​ഗത്തെത്തിയത്. താൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ നടപടി എടുക്കാത്തതിനാലാണ് സത്യാഗ്രഹമെന്നും സനൽകുമാർ പറഞ്ഞിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ അരികിൽ വെച്ചാണ് നിരാഹാരം. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ട്, അതിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും സനൽ പറയുന്നു. "സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റാക്ക് ചെയ്യുന്നതുമാണ്.

ഏതാണ്ട് രണ്ട് മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരായ പൊലീസ് കേസുകളിൽ എത്രയും വേഗം നീതിപൂർവമായ അന്വേഷണം നടത്തണം എന്ന ഒരേ ഒരു മാനുഷികമായ ആവശ്യം മുൻനിർത്തി സാംസ്കാരിക പ്രവർത്തകരുടെ ഒരു പ്രസ്താവനയിൽ പേര് വെക്കാൻ അദ്ദേഹം അനുമതി ചോദിച്ചപ്പോൾ ആ ഒരു ഒറ്റ വിഷയത്തിൽ മാത്രം ഒരു മാനുഷിക ആവശ്യം എന്നത് പരിഗണിച്ച് പേര് വെക്കാൻ ഞാനും സമ്മതിച്ചിരുന്നു.

നടിയുടെ പേരോ മറ്റെന്തെങ്കിലും പേഴ്സണൽ പ്രശ്നങ്ങളോ ഉൾപ്പെടുത്താതെ അദ്ദേഹത്തിനെതിരായ കേസിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണം എന്ന ന്യായമായ ഒരു മാനുഷിക ആവശ്യത്തിന് മാത്രമാണ് പേര് വെക്കാൻ സമ്മതിച്ചത്. അതിൽ വ്യക്തിപരമായ വിഷയങ്ങളോ പരാമർശങ്ങളോ ഉണ്ടാവരുത് എന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു.

എന്തുതന്നെയായാലും സനലിന്റെ ഇപ്പോഴത്തെ ഈ സ്റ്റാക്കിങ്ങും സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധ സ്റ്റേറ്റ്മെന്റുകളും കാണുമ്പോൾ ആ പ്രസ്താവനയിൽ അന്ന് പേര് വെക്കാൻ സമ്മതിച്ചതിൽ ഖേദം തോന്നുന്നു. ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതുസമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ്.

ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്വവും ഉള്ള ഒരാൾ പൊതുസമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്.

സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്.

ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റാക്കിങ്ങും ആണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കർശനമായ നടപടികൾ ഉണ്ടാകണം".- ഡോ ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു.

Dr Biju criticize Sanal Kumar Sasidharan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു