Fahadh Faasil, Inarittu, Dr Biju 
Entertainment

'ഫഹദ് വേണ്ടെന്ന് വച്ച വേഷം?'; ഇന്ത്യന്‍ നടനെ തേടിയുള്ള ഇനാരിറ്റുവിന്റെ ഇ-മെയില്‍; വെളിപ്പെടുത്തി ഡോ. ബിജു

നന്നായി അഭിനയിക്കുന്ന, 40 മുതല്‍ 60 വയസ് വരെയുള്ള ഇന്ത്യന്‍ നടനെ വേണമെന്നാണ് ഇനാരിറ്റു പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ടോം ക്രൂസിന്റെ പുതിയ ചിത്രം ഡിഗ്ഗറിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടോം ക്രൂസിന്റെ കരിയറിലെ വേറിട്ടൊരു ചിത്രവും കഥാപാത്രവുമായിരിക്കും ഡിഗ്ഗറിലേത് എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍. എന്നാല്‍ ട്രെയിലര്‍ കണ്ട മലയാളികളുടെ ശ്രദ്ധ പോയത് മറ്റൊരു താരത്തിലേക്കാണ്. ബ്രിട്ടീഷ്-പാക് താരം റിസ് അഹമ്മദിലേക്ക്. ഒറ്റ നോട്ടത്തില്‍ ഫഹദ് ഫാസിലാണോ എന്ന് തോന്നിപ്പോകുന്ന രൂപത്തിലാണ് റിസ് ഡിഗ്ഗറിലെത്തുന്നത്.

ഡിഗ്ഗര്‍ ട്രെയിലര്‍ പുറത്ത് വന്നതോടെ മലയാളം സോഷ്യല്‍ മീഡിയ സ്‌പേസില്‍ ഉയരുന്ന ചര്‍ച്ചകള്‍ കുറച്ചുനാള്‍ മുമ്പ് ഫഹദ് ഫാസില്‍ തനിക്ക് നഷ്ടപ്പെട്ട അലഹാന്ദ്രൊ ഇനാരിറ്റു ചിത്രത്തെക്കുറിച്ച് പറഞ്ഞതാണ്. ഇതിന് പിന്നാലെ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇനാരിറ്റു തനിക്ക് അയച്ച മെയില്‍ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ ഡോക്ടര്‍ ബിജു. തന്റെ പുതിയ ചിത്രത്തിനായി ഒരു ഇന്ത്യന്‍ നടനെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ഇനാരിറ്റു അയച്ച മെയിലാണ് ഡോക്ടര്‍ ബിജു പുറത്ത് വിട്ടിരിക്കുന്നത്.

2018 ജൂലൈ 22 ന് അയച്ച മെയിലാണ് ബിജു പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ചിത്രമായ ഡിഗ്ഗറില്‍ അഭിനയിക്കാനൊരു ഇന്ത്യന്‍ നടനെ വേണം. വലിയ താരമാകണമെന്നില്ല. നന്നായി അഭിനയിക്കുന്ന, 40 മുതല്‍ 60 വയസ് വരെയുള്ള നടനെ വേണമെന്നാണ് ഇനാരിറ്റു പറഞ്ഞത്. ആക്ടര്‍ ഫേസ് അല്ല വേണ്ടത്, റിയല്‍ ഫേസ് ആണെന്നും ഇനാരിറ്റു മെയിലില്‍ പറയുന്നുണ്ട്. അയാള്‍ ഗൗരവ്വത്തോടെ സംസാരിച്ചാല്‍ ആളുകള്‍ കേള്‍ക്കണം, ചിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതും സ്വാഭാവികമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇനാരിറ്റുവിന് മറുപടിയായി താന്‍ ചില പേരുകള്‍ നിര്‍ദ്ദേശിച്ചെന്നും എന്നാല്‍ അവരാരും പിന്നീട് ചിത്രത്തിന്റെ ഭാഗമായില്ലെന്നാണ് ഡോക്ടര്‍ ബിജു പറയുന്നത്. രഹസ്യമായി സൂക്ഷിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് ഇത്രയും നാള്‍ ഇക്കാര്യം പുറത്ത് വിടാതിരുന്നതെന്നും ബിജു പറയുന്നു. ഈ മെയിലും പുറത്ത് വന്നതോടെ, ചിത്രത്തിലെ റിസ് മുഹമ്മദിന്റെ കഥാപാത്രത്തിന് വേണ്ടിയാകുമോ ഫഹദ് ഫാസില്‍ ഓഡിഷന്‍ നല്‍കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഡിഗ്ഗറില്‍ ഇന്ത്യാക്കാരനായ ഗണേഷ് എന്ന കഥാപാത്രമായാണ് റിസ് എത്തുന്നത്.

ഒരു ചിത്രത്തിനായി ഇനാരിറ്റു സമീപിച്ചിരുന്നു. ഓഡിഷന്റെ ഭാഗമായി ആക്‌സെന്റ് പഠിക്കാന്‍ അമേരിക്കയിലേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞു. നാല് മാസം ശമ്പളമില്ലാതെ തന്നെ വിദേശത്തേക്ക് താമസം മാറ്റേണ്ടി വരുമെന്നതിനാലാണ് താന്‍ പിന്മാറിയതെന്നാണ് മുമ്പ് ഫഹദ് ഫാസില്‍ പറഞ്ഞത്. ഡിഗ്ഗറിന്റെ ട്രെയിലര്‍ വന്നതോടെ ഫഹദിന്റെ തീരുമാനത്തിന്റെ ശരിയും തെറ്റും അളക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ടോം ക്രൂസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജോണ്‍ ഗുഡ്മാന്‍, സാന്ദ്ര ഹുള്ളര്‍, മൈക്കല്‍ സ്റ്റുല്‍ബര്‍ഗ്, ജെസി പ്ലമണ്‍സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് റിലീസ്.

Dr Biju reveals the email from Inarittu asking for an indian actor for his new movie. Social media connect it to Fahadh Faasil after Digger trailer release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

മയോണൈസ് ഇഷ്ടമാണോ? വെറും 5 മിനിറ്റിൽ ആരോഗ്യകരമായി വീട്ടിൽ തയ്യാറാക്കാം

'സോനം വാങ്ചുകിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം'; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി