ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ മുട്ടു വിറയ്ക്കുന്നുണ്ട്, കാമറയ്ക്കു പിന്നിൽ അദ്ദേഹമാണ്'; മമ്മൂട്ടിയെടുത്ത ചിത്രങ്ങളുമായി ദുൽഖർ

രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയിലെ കാമറാമാനെ പലവട്ടം നമ്മൾ കണ്ടിട്ടുണ്ട്. നിരവധി താരങ്ങളെയാണ് മമ്മൂട്ടി തന്റെ കാമറയിൽ പകർത്തിയിട്ടുള്ളത്. ഇപ്പോൾ വാപ്പച്ചിയെടുത്ത തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'വെളിച്ചത്തിലേക്ക് മാറിനിൽക്കൂ, കാമറയിലേക്ക് നോക്ക്, കള്ളച്ചിരി ചിരിക്കരുത് എന്ന് സീനിയർ നിങ്ങളോട് പറയുമ്പോൾ. എന്റെ മുട്ട് വിറയ്ക്കുകയാണ് കാരണം അദ്ദേഹമാണ് കാമറയ്ക്ക് പിന്നിൽ'- മമ്മൂട്ടിയെ മെൻഷൻ ചെയ്തുകൊണ്ട് ദുൽഖർ കുറിച്ചു.

മകനെ അതിമനോഹരമായാണ് മമ്മൂട്ടി കാമറയിൽ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളുമാണ് പ്രശംസയുമായി എത്തിയിരിക്കുന്നത്. ആർട്ടും ആർട്ടിസ്റ്റും, പല രീതിയിൽ എന്നാണ് അർച്ചന കവി കുറിച്ചത്. വാപ്പച്ചിയെടുത്ത ഫോട്ടോയിൽ കൂടുതൽ സുന്ദരനാണെന്നും കമന്റുകളുണ്ട്. മമ്മൂട്ടിയുടേയും ദുൽഖറിന്റേയും ആരാധകർ ആഘോഷമാക്കുകയാണ് ചിത്രങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT