ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഏറ്റവും സന്തോഷവതിയായ പിറന്നാളുകാരി, ഉമ്മിച്ചിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

ഉമ്മിച്ചിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്റെ പ്രിയപ്പെട്ടവരുടെ പിറന്നാൾ ദിനങ്ങൾ എപ്പോഴും സ്പെഷ്യലാക്കാൻ ശ്രദ്ധിക്കാറുണ്ട് യുവതാരം ദുൽഖർ സൽമാൻ. ഹൃദയം കവരുന്ന കുറിപ്പിനൊപ്പമാണ് താരം പിറന്നാൾ ആശംസകൾ അറിയിക്കാറുള്ളത്. ഇപ്പോൾ തന്റെ ഉമ്മച്ചിക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്നലെയായിരുന്നു അമ്മ സുൽഫത്തിന്റെ പിറന്നാൾ. ഉമ്മിച്ചിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. 

“എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് പിറന്നാൾ ആശംസകൾ... ഏറ്റവും സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഏറ്റവും സന്തോഷവതിയായ പിറന്നാൾകാരി ആയിരിക്കുന്നു. ലവ് യു ഉമ്മ,”- ദുൽഖർ സൽമാൻ കുറിച്ചു. നിരവധി പേരാണ് സുൽഫത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റു ചെയ്തത്. 

മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനുള്ളത്. 'സീതാ രാമം' എന്ന തെലുങ്ക് ചിത്രമാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖറ്‍ അഭിനയിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്യൂട്ട് ആണ് മലയാളത്തിൽ ദുൽഖറിന്റേതായി റിലീസ് ചെയ്തത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു; പോറ്റി നിരവധി തവണ വീട്ടില്‍ വന്നിട്ടുണ്ടെന്ന് മൊഴി

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന; സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ എസ്‌ഐടി

വാക്കുതര്‍ക്കത്തിനിടെ 'പോയി ചാകെ'ന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണയാകില്ല: ഹൈക്കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി; ആർബിഐ ഉത്തരവ്

കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

SCROLL FOR NEXT