ദുൽഖർ സൽമാൻ, അമാൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാൻ പ്ലസ്‌ടുവിൽ പഠിക്കുമ്പോൾ അമാൽ ഏഴാം ക്ലാസിൽ ആയിരുന്നു'; പ്രണയം തുറന്നു പറഞ്ഞ് ദുൽഖർ

അമാൽ തന്റെ അഞ്ച് വർഷം ജൂനിയർ ആയിരുന്നെന്ന് ദുൽഖർ

സമകാലിക മലയാളം ഡെസ്ക്

മാൽ തന്റെ ജീവിത സഖിയായ കഥ തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. സ്കൂൾ കാലം മുതൽ അമാലിനെ അറിയാം എന്നാൽ പരിചയപ്പെടുനന്ത് മുതിർന്ന ശേഷമെന്ന് താരം വെളിപ്പെടുത്തി. ബോളിവുഡ് ബബ്ബിൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''2000ങ്ങളുടെ തുടക്കത്തിലാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങിയത്. അപ്പോൾ സോഷ്യൽമീഡിയ ഒക്കെ വരുന്നതെയുള്ളു. സ്കൂളിൽ അമാൽ എന്റെ ജൂനിയർ ആയിരുന്നു. ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ അവൾ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. കൊച്ചുകുട്ടിയായിരുന്നു. പക്ഷെ അന്ന് ഞാന്‍ ആ കണ്ണിലൊന്നും അല്ല അവളെ കണ്ടത്.

ഞങ്ങളുടെ ഫാമിലിയില്‍ ഒരു പ്രായം ആകുമ്പോള്‍ ആണ്‍കുട്ടികളൊക്കെ സെറ്റില്‍ഡ് ആകണമെന്ന് പറയും. ഒന്നുകിൽ കുട്ടിയെ ഞങ്ങള്‍ തന്നെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ അറേഞ്ച്ഡ് മാരേജ് ആയിരിക്കും. എനിക്ക് അറേഞ്ച് മാരേജിനോട് താൽപര്യമില്ല. പെണ്ണുകാണാന്‍ പോയിട്ട് അവരെ ഇഷ്ടപ്പെട്ടെന്ന് പറയാനോ അല്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറയാനോ എനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അറേഞ്ച് മാരേജിനോട് ഞാന്‍ 'നോ' പറഞ്ഞത്. 

ചെന്നൈയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. അവിടെയുള്ള എല്ലാവരുമായിട്ട് പരിചയമുണ്ടെങ്കിലും ഞാനും അമാലുമായിട്ട് വലിയ പരിചയം ഒന്നുമുണ്ടായിരുന്നില്ല. വെറും രണ്ടാഴ്ച കൊണ്ടാണ് ഞാന്‍ അമാലിനെ കണ്ടുമുട്ടിയത്. ഇത്രയും നാള്‍ അവിടെ ഉണ്ടിയിട്ടും ഞാൻ ആദ്യമായാണ് അവളെ പുറത്തേക്ക് ഇറങ്ങി കാണുന്നത്. പെട്ടെന്ന് ഈ പെണ്‍കുട്ടി എവിടുന്ന് വന്നെന്ന് ഞാന്‍ ചിന്തിച്ചു പോയി. സിനിമ കാണാന്‍ പോകുമ്പോഴും, പാർലറിൽ പോകുമ്പോഴുമൊക്കെ ഞാന്‍ അവളെ കാണാന്‍ തുടങ്ങി. സത്യത്തില്‍ ഞാന്‍ അതിനെ ഒരു സൈന്‍ ആയിട്ടായിരുന്നു കണ്ടത്. 

ഒരിക്കൽ ഞാന്‍ അവള്‍ക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്‍റെ സീനിയര്‍ ആയിരുന്നെന്നും പറഞ്ഞാണ് മെസ്സേജ് ഇട്ടത്. പിന്നെ ഞാങ്ങൾ കാണാൻ തിരുമാനിച്ചു. പക്ഷേ ഇതൊക്കെ വീട്ടുകാരുടെ അറിവോടെ ആണ് ചെയ്തത് കേട്ടോ. എന്‍റെ സ്കൂളില്‍ പഠിച്ച കുട്ടിയാണെന്ന് മാത്രം അറിയാം. എന്‍റെ സുഹൃത്തുക്കള്‍ക്കും അവളെ അറിയാം. പിന്നെ എനിക്ക് തോന്നി ഞങ്ങളുടെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന്.

നിങ്ങള്‍ക്കൊക്കെ താല്‍പര്യം ഉണ്ടെങ്കിൽ അവളെ ഒന്ന് കാണണമെന്നും ഞാന്‍ വീട്ടില്‍ പറഞ്ഞു. പിന്നെ എല്ലാവരുടെയും അറിവോടെ ഞങ്ങള്‍ കണ്ടു. പഴയ സ്കൂൾ മേറ്റ്സ് ചായ കുടിക്കാന്‍ പോയപോലെയാണ് അതിനെ കണ്ടത്. ഞങ്ങള്‍ അന്ന് പോയത് ഒരു കാര്‍ ഡ്രെവിനാണ്. പിന്നീട് പോണ്ടിച്ചേരി ട്രിപ്പ് പോയി. അന്നെനിക്ക് മനസിലായി അവൾക്ക് കല്യാണത്തില്‍ താല്പര്യമുണ്ടെന്ന്''- ദുൽഖർ പറഞ്ഞു.

2011 ഡിസംബർ 22 നാണ് ദുൽഖറും അമാലും വിവാഹിതരാകുന്നത്. മറിയം അമീറാ സല്‍മാന്‍ എന്നാണ് മകളുടെ പേര്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT