അപ്പു ഭട്ടതിരി, അഭ വരദരാജ്  ഫെയ്സ്ബുക്ക്
Entertainment

സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വധു അഭ വരദരാജ്

തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിലൂടെ അപ്പു തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്.

ഞങ്ങൾ മാച്ചായി, ഞങ്ങൾ കണ്ടുമുട്ടി, സംസാരിച്ചു, നടന്നു. വീണ്ടും കണ്ടുമുട്ടി. വീണ്ടും നടന്നും വീണ്ടും സംസാരിച്ചു. അങ്ങനെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായി, കൂടുതൽ ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും.- അപ്പു ഭട്ടതിരി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംവിധായകനാവുന്നതിനു മുൻപായി എഡിറ്ററായാണ് അപ്പു ശ്രദ്ധനേടുന്നത്. ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര എഡിറ്ററാവുന്നത്. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാൻ‌ഹോൾ, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ അഭിനയിച്ച നിഴൽ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT