എലിസബത്ത്  
Entertainment

'ചേച്ചി കേരളത്തിൽ നിന്നല്ലേ, മാർക്കോ കണ്ടോ?', ഇത് പറയുമ്പോൾ എന്നെ ട്രോളും: എലിസബത്ത്

ഗുജറാത്തിലാണ് താനിപ്പോൾ ഉള്ളതെന്നും ഇവിടെ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത് എന്നുമാണ് എലിസബത്ത് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഉണ്ണി മുകുന്ദന്റെ മാർക്കോ സിനിമയെ പ്രശംസിച്ച് നടൻ ബാലയുടെ മുൻ പങ്കാളി എലിസബത്ത് ഉദയൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രശംസ. ​ഗുജറാത്തിലാണ് താനിപ്പോൾ ഉള്ളതെന്നും ഇവിടെ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത് എന്നുമാണ് എലിസബത്ത് പറയുന്നത്. പുഷ്പ 2 ഇറങ്ങിയപ്പോഴുണ്ടായ അതേ ആവേശമാണ് മാർക്കോയ്ക്കും ലഭിക്കുന്നത്. പുറത്തെ ഒരു സംസ്ഥാനത്ത് കേരളത്തിലെ ഒരു സിനിമയെ പ്രശംസിക്കുന്നതിൽ സന്തോഷമുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്.

എലിസബത്ത് ഉദയന്റെ വാക്കുകൾ

ഇന്നത്തെ വിഡിയോ കണ്ടുകഴിയുമ്പോൾ എനിക്കെതിരെ ട്രോളും നെഗറ്റിവ് കമന്റ്സും വരാൻ സാധ്യതയുണ്ട്. മാർക്കോ സിനിമയാണ് വിഷയം. ഞാ‍ൻ പൊതുവെ വയലൻസ് സിനിമകൾ കാണാറില്ല. മുമ്പൊക്കെ കാണുമായിരുന്നു. എന്നാൽ ഇപ്പോൾ ഭയങ്കര വയലൻസ് ആണല്ലോ കാണിക്കുന്നത്. അത്ര വയലൻസ് താങ്ങാത്തതുകൊണ്ട് ഒഴിവാക്കാറാണ് പതിവ്. പക്ഷേ മാർക്കോ വന്നപ്പോൾ വലിയൊരു ആഘോഷമായിരുന്നു. ഞാനിപ്പോൾ ഗുജറാത്തിൽ ആണുള്ളത്. ഇവിടുള്ള ഡോക്ടേഴ്സ്, ഇന്റേൺസ്, ടെക്നീഷ്യൻസ് എല്ലാവരും മാര്‍ക്കോ കണ്ടോ, ചേച്ചി കേരളത്തിൽ നിന്നല്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. ചിത്രത്തിലെ പാട്ടൊക്കെ ആളുകൾ റിപ്പീറ്റ് മോഡിലിട്ട് കേൾക്കുന്നതും ഞാൻ കണ്ടു.

ഞാനും അവര്‍ക്കൊപ്പം മാർക്കോ തിയറ്ററിലെത്തി കണ്ടിരുന്നു. വേറെ ലെവൽ സിനിമയെന്നാണ് ഏവരും പറയുന്നത്. നമ്മള്‍ വേറൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന സമയത്ത് നമ്മുടെ കേരളത്തെ ഇങ്ങനെ പൊക്കിപ്പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. ആ സന്തോഷം കൊണ്ട് ചെയ്ത വിഡിയോ ആണിത്. മുമ്പ് പുഷ്പ ഇറങ്ങിയ സമയത്തും ഇവർ പുഷ്പ കാണുന്നില്ലേ എന്നു ചോദിച്ചിരുന്നു. അല്ലു അർജുൻ കേരളത്തിൽ നിന്നാണെന്നാണ് ഗുജറാത്തിലുള്ള ആളുകളുടെ വിചാരം. കേരളത്തിൽ നിന്നുള്ള കുറച്ച് അഭിനേതാക്കളെ മാത്രമേ ഇവർക്ക് അറിയൂ. ഇപ്പോൾ പുഷ്പ ഇറങ്ങിയ സമയത്തുള്ള അതേ ആവേശത്തോടെ തന്നെ അവർ മാർക്കോയെ പറ്റിയും പറയുന്നു. അതുകേൾക്കുമ്പോൾ ഒരു സന്തോഷം. കേരളത്തിൽ നിന്നുള്ള ഒരു സിനിമ വലിയ വിജയമാകുന്നതിലും അഭിമാനമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

SCROLL FOR NEXT