ഫോട്ടോ: ട്വിറ്റർ 
Entertainment

സൂപ്പർമാൻ സ്വവർ​ഗാനുരാ​ഗിയാകുന്നതു കേട്ട് ആരാണ് ഞെട്ടാൻ പോകുന്നത്, വിമർശനവുമായി മുൻ സൂപ്പർമാൻ

സൂപ്പർമാനെ സ്വവർ​ഗാനുരാ​ഗിയാക്കുന്നതിൽ എന്ത് പുതുമയാണു ഉള്ളത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിങ്കളാഴ്ചയാണ് ഡിസി കോമിക്സ് ഒരു പ്രഖ്യാപനം നടത്തുന്നത്. പുതിയ സൂപ്പർമാൻ സ്വവർ​ഗാനുരാ​ഗിയാണെന്ന്. ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇപ്പോൾ ഈ തീരുമാനത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ സൂപ്പർമാൻ ഡീന്‍ കെയിൻ രം​ഗത്ത്. സൂപ്പർമാനെ സ്വവർ​ഗാനുരാ​ഗിയാക്കുന്നതിൽ എന്ത് പുതുമയാണു ഉള്ളത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

'അവര്‍ പറയുന്നു ഇത് വളരെ ധൈര്യമായ പുത്തന്‍ കഴ്ചപ്പാട് എന്ന് ..ഇത് വേറും കൂട്ടിച്ചേര്‍ക്കലാണ് എന്ന് ഞാന്‍ പറയും. കുറച്ച് മാസം മുന്‍പാണ് ബാറ്റ്മാന്‍ കോമിക്സിലെ റോബിനെ ഇവര്‍ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ഇതില്‍ എന്ത് ധൈര്യവും പുതുമയുമാണ് ഉള്ളത്, അരാണ് ഇത് കേട്ട് ഞെട്ടാന്‍ പോകുന്നത്' ഡീന്‍ കെയിന്‍ ചോദിക്കുന്നു. ഏതെങ്കിലും ക്യാരക്ടര്‍ 'സ്വവര്‍ഗ്ഗ അനുരാഗിയാകുന്നത്' അല്ല താന്‍ ഉന്നയിക്കുന്ന പ്രശ്നമെന്നും. ഇത് ഒരു ട്രെയിനില്‍ ബോഗി ചേര്‍ക്കും പോലുള്ള ഏര്‍പ്പാടായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

1990 കളില്‍ പ്രശസ്തമായ ടിവി സീരിസ് ലോയിസ് ആന്‍റ് ക്ലര്‍ക്ക്: ന്യൂ അഡ്വഞ്ചര്‍ ഓഫ് സൂപ്പര്‍മാന്‍ എന്ന സീരിസിലാണ് ഡീന്‍ കെയിന്‍ സൂപ്പർമാനാകുന്നത്. ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്. ചരിത്രത്തില്‍ ആദ്യമാണ് ഇത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്‍റ് ക്ലര്‍ക്കിന്‍റെ മകന്‍ ജോണ്‍ കെന്‍റാണ് ഇതില്‍ സൂപ്പര്‍മാന്‍. നേരത്തെ കെന്‍റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലാകുന്നെങ്കില്‍.  ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT