കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ ആരംഭിച്ചത്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ ചിലരുടെ പേരുകള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാഹുല്‍ ഈശ്വറും ഇത്തവണ മത്സരാര്‍ത്ഥിയായി ബിഗ് ബോസിലുണ്ട്. രാഹുലിനൊപ്പം ബിഗ് ബോസില്‍ മോഡല്‍ റിനി ആന്‍ ജോര്‍ജുമുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ മോഡലാണ് റിനി. രാഹുല്‍ മാങ്കൂട്ടത്തലിനെ പിന്തുണച്ചെത്തി, റിനിയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശനങ്ങള്‍ നടത്തിയതിന് നിയമ നടപടി നേരിട്ട വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. ഇരുവരും ബിഗ് ബോസ് വീടിനകത്ത് മുഖാമുഖം വരുമ്പോള്‍ നാടകീയ സംഭവങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഷോയിലേക്ക് കയറുന്നതിന് മുമ്പായി രാഹുല്‍ ഈശ്വര്‍ ഇതേക്കുറിച്ച് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ഷോയിലേക്ക് പോകും മുമ്പ് ഷെഡ്യൂള്‍ ചെയ്തു വച്ച കുറിപ്പ് ഇപ്പോഴാണ് പബ്ലിഷ് ചെയ്യപ്പെട്ടത്. 'രാഹുല്‍ മാങ്കൂട്ടത്തിലിനെ വ്യാജ ആരോപണങ്ങളില്‍ കുടുക്കിയ ചിലര്‍ ബിഗ് ബോസില്‍ എന്നോടൊപ്പം ഉണ്ടെന്നു കേള്‍ക്കുന്നു. ഉണ്ടെങ്കില്‍ ഒന്ന് നേരിട്ട് ചോദിക്കണം എന്നാണ് ആഗ്രഹം' എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.
രാഹുലിനെതിരെ ഉള്ള കള്ള കേസുകളില്‍ എരിതീയില്‍ എന്ന ഒഴിച്ച തീവ്ര ഫെമിനാസികള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നതെന്നും രാഹുല്‍ ഈശ്വറിന്റെ കുറിപ്പില്‍ പറയുന്നത്. രാഹുല്‍ ഈശ്വറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
രാഹുല്‍ ഈശ്വര്‍, സെപ്റ്റംബ 5 വൈകുന്നേരം 3.30 മണിക്ക് എഴുതുന്നത് -- സെപ്റ്റംബര്‍ 8 വൈകുന്നേരം 3.30 ക്കു പബ്ലിഷ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്യാം. രാഹുലിന്റെ നെഹ്രുവിയന്‍ രാഷ്ട്രീയത്തോട് ചില കാര്യങ്ങളില്‍ ബഹുമാനത്തോടെ വിയോജിക്കുന്ന വ്യക്തിയാണ് ഞാന്‍, പക്ഷെ ശക്തമായ രാഷ്ട്രീയ ബോധ്യങ്ങള്‍ ഉള്ള രാഹുല്‍ എത്രയും പെട്ടെന്ന് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണം.
നമ്മുടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ വ്യാജ ആരോപണങ്ങളില്‍ കുടുക്കിയ ചിലര്‍ ബിഗ് ബോസില്‍ എന്നോടൊപ്പം ഉണ്ടെന്നു കേള്‍ക്കുന്നു. ശരിയാണോ എന്നറിയില്ല. എന്തായാലും ഉണ്ടെങ്കില്‍ ഒന്ന് നേരിട്ട് ചോദിക്കണം എന്നാണ് ആഗ്രഹം. വ്യക്തിപരമായി എനിക്ക് അവരോടു ദേഷ്യം ഇല്ല, പക്ഷെ കള്ള പരാതികള്‍ ഒരു ആണിന്റെ ജീവിതം, കരിയര്‍ എന്നിവയെ ബാധിക്കുമ്പോള്‍ ഒരു ദേഷ്യം.
അതുപോലെ രാഹുലിനെതിരെ ഉള്ള കള്ള കേസുകളില്‍ എരിതീയില്‍ എന്ന ഒഴിച്ച തീവ്ര ഫെമിനാസികള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. അകത്തു കയറിയിട്ട് നോക്കാം. ഇങ്ങനെ ഒക്കെ തന്നെയാണോ ഉള്ളില്‍ എന്ന് എനിക്കറിയില്ല .. തിരിച്ചു വന്നു വായിക്കുമ്പോ രസമായിരിക്കും.. ആയാല്‍ മതിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates