ഫഹദ് ഫാസിൽ/ ചിത്രം ഇൻസ്റ്റ​ഗ്രാം 
Entertainment

'പാച്ചു' തിയറ്റർ വിട്ടു ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

പാച്ചുവും അത്ഭുതവിളക്കും ഒടിടിയിൽ റിലീസ് ചെയ്യുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫഹദ് ഫാസിൽ നായകനായി അഖിൽ സത്യൻ സംവിധാനം ചെയ്‌ത പാച്ചുവും അത്ഭുത വിളക്കും തിയറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിലേക്ക്. മെയ്‌ 26 മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രത്തിന്റെ സ്‌ട്രീമിങ് ആരംഭിക്കും. ഏപ്രിൽ 28നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്‌‌ത്. 

ഇന്നസെന്റ്, മുകേഷ്, ഇന്ദ്രൻസ്, അഞ്ജന ജയപ്രകാശ്, വിനീത്, ധ്വനി രാജേഷ്, വിജി വെങ്കടേഷ്, നന്ദു, ശാന്തി കൃഷ്ണ എന്നീവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 15 കോടിയാണ് ചിത്രത്തിന്റെ തിയറ്റർ കളക്ഷൻ. ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളിലെതെന്ന പോലെ നർമ്മരസമുള്ള കഥാപാത്രമാണ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെത്. മുംബൈയിൽ താമസമാക്കിയ ഒരു മലയാളി വ്യവസായിയുടെ അസാധാരണ യാത്രയുടെ കഥയാണ് സിനിമ. 

ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.  ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മിച്ചത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result