ആവേശം ലൊക്കേഷൻ ചിത്രം 
Entertainment

ഗുണ്ടാ തലവനായി ഫഹദ് ഫാസിൽ, കറുപ്പിൽ മാസായി 'ആവേശം' ലുക്ക്; ലൊക്കേഷൻ ചിത്രം വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഫഹദിന്റെ ആവേശം ലുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രം ആവേശത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. സൂപ്പർഹിറ്റായി മാറിയ രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ് ആവേശം ഒരുക്കുന്നത്. ചിത്രത്തിൽ ​ഗുണ്ടാ നേതാവിന്റെ റോളിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഫഹദിന്റെ ആവേശം ലുക്ക്. പക്കാ ​ഗുണ്ട ലുക്കിലാണ് ഫഹദിനെ ചിത്രങ്ങളിൽ കാണുന്നത്. കറുത്ത വേഷവും വെള്ളി ആഭരണങ്ങളും കൂളിങ് ​ഗ്ലാസും അണിഞ്ഞാണ് താരം എത്തുന്നത്. കട്ടി മീശയും നീട്ടി വളർത്തിയ കൃതാവുമാണ് ഫഹദിന്റെ ലുക്ക് വ്യ‌ത്യസ്തമാക്കുന്നുണ്ട്. ഒരു കൂട്ടം ​ഗുണ്ടകളേയും താരത്തിനൊപ്പം കാണാം. രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിൻ ഗോപുവും കൂട്ടത്തിലുണ്ട്. 

ബം​​ഗളൂരു പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോമഡി എന്‍റര്‍ടെയിനര്‍ സ്വഭാവത്തില്‍ ക്യാമ്പസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകനായ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിര്‍ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT