ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നടി മംമ്ത മോഹന്‍ദാസ് മരണത്തിന് കീഴടങ്ങുന്നുവെന്ന് വ്യാജ വാര്‍ത്ത; പ്രതികരിച്ചപ്പോള്‍ പേജ് തന്നെ ഡിലീറ്റ്!

ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ'എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ താരം മംമ്ത മോഹന്‍ദാസ് മരണത്തിന് കീഴടങ്ങുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി രംഗത്ത്. തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു പേജിന്റെ കമന്റ് ബോക്‌സിലാണ് മംമ്ത പ്രതിഷേധവുമായി രംഗത്ത് വന്നത്.

'ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ'എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. ഗീതു നായര്‍ എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഇത്തരത്തിലൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.  വാര്‍ത്ത സത്യമാണെന്ന് വിശ്വസിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്തത്. കമന്റ് ബോക്‌സിലെ ആളുകളുടെ പ്രതികരണം കണ്ട മംമ്ത തന്നെ പ്രതികരിച്ചു.

'ശരി നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെ വഞ്ചിക്കുന്ന പേജുകള്‍ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക.. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മംമ്ത കമന്റു ചെയ്തു. നടിക്ക് പിന്തുണ അറിയിച്ച് നിരവധിപ്പേര്‍ രംഗത്ത് വന്നതോടെ പേജ് തന്നെ ഡീ ആക്ടിവേറ്റായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT