ചിത്രത്തിന്റെ പോസ്റ്റര്‍ 
Entertainment

പൃഥ്വിരാജിന്റെ വില്ലന്‍ വേഷത്തിനായി ആരാധകരുടെ കാത്തിരിപ്പ്;  സലാര്‍ റിലീസ് ക്രിസ്മസിന്

സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.  

സമകാലിക മലയാളം ഡെസ്ക്

കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം സലാല്‍ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന സലാറില്‍ പൃഥ്വിരാജ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. 

സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.  ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായി. തെന്നിന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കര്‍ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം റിലീസാകുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. 

കൊടും ശത്രുക്കളാകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. രണ്ട് ഭാഗങ്ങളായിട്ടാണ ചിത്രം എത്തുക. ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT