മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസിനൊപ്പം ലോകകപ്പ് വേദിയില്‍ ദീപിക പദുക്കോണ്‍/ ചിത്രം: പിടിഐ 
Entertainment

"ഇതെന്താ ഡഫിള്‍ ബാഗോ?" ദീപികയുടെ വസ്ത്രം നിരാശപ്പെടുത്തിയെന്ന് ആരാധകര്‍, ലൂയി വിറ്റണ് വിമര്‍ശനം 

ലൂയി വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപിക ഇന്നലെ ലോകകപ്പ് ഫിനാലെ വേദിയിലെത്തിയത്. ദീപിക ധരിച്ചിരുന്ന വേഷമാണ് ഇപ്പോള്‍ ചര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തത് മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസും ബോളിവുഡ് നടി ദീപിക പദുക്കോണും ചേര്‍ന്നാണ്. ഒരു ഇന്ത്യന്‍ താരത്തിന് ആദ്യമായി ലഭിക്കുന്ന അവസരമായിരുന്നു ഇത്. കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കെയ്‌സിന്റെ നിര്‍മാതാക്കളായ ലൂയി വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപിക ഫിനാലെ വേദിയിലെത്തിയത്. 

ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ണ്ടായ ലൂയി വിറ്റണിന്റെ ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് ദീപിക. എന്നാല്‍ ലോകകപ്പ് അനാവരണം ചെയ്യാനെത്തിയ ദീപിക ധരിച്ചിരുന്ന വേഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വെള്ള ഷര്‍ട്ടും ടാന്‍ ബ്രൗണ്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ജാക്കറ്റും ബ്‌ളാക്ക് മിഡി സ്‌കേര്‍ട്ടിനും ഹൈ ബൂട്ട്‌സിനുമൊപ്പം ലെയര്‍ ചെയ്താണ് ദീപിക എത്തിയത്. സ്റ്റൈലിങ്ങിന്റെ കാര്യത്തില്‍ എല്ലാവരും നോക്കികാണുന്ന താരമാണ് ദീപികയെങ്കിലും ഇന്നലത്തെ ഔട്ട്ഫിറ്റ് പലരെയും നിരാശപ്പെടുത്തി.

ദീപികയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍ ഔട്ട്ഫിറ്റിന് വിമര്‍ശനങ്ങള്‍ നിറഞ്ഞു. ലൂയി വിറ്റണിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ട്രോഫി അനാവരണം ചെയ്യുന്ന വിഡിയോയ്ക്ക് താഴെയും ഡ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് കമന്റുകളുണ്ട്. 'ദീപികയ്ക്ക് കൂറച്ചുകൂടെ നല്ല ഡിസൈന്‍ നല്‍കാമായിരുന്നു', 'എന്തിനാണ് അവരോട് ഇങ്ങനെ ചെയ്തത്?', 'അവരുടെ ഡ്രെസ് ഒരു ഡഫിള്‍ ബാഗ് പോലുണ്ട്', 'ഫൈനലില്‍ നിരാശപ്പെടുത്തിയത് ദീപികയുടെ ഔട്ട്ഫിറ്റ് മാത്രമാണ്'. എന്നെല്ലാമാണ് വിമര്‍ശകര്‍ കുറിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT