ഉര്‍ഫി ജാവേദ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'15ാം വയസില്‍ പോണ്‍സൈറ്റില്‍ പടം വന്നു, ബോധം പോകുന്നതു വരെ അച്ഛന്‍ തല്ലി, ആത്മഹത്യക്കു ശ്രമിച്ചു'; ഉര്‍ഫി ജാവേദ്

'ഞാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് പോലും ചെയ്യാതെ പോണ്‍സൈറ്റില്‍ ഇടുകയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഉര്‍ഫി ജാവേദ്. അച്ഛനില്‍ നിന്ന് നേരിട്ട ഉപദ്രവത്തേക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. 17 വയസില്‍ വീടുവിട്ട് ഡല്‍ഹിയിലേക്ക് വന്നെന്നും ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്‌തെന്നുമാണ് ഉര്‍ഫി ജാവേദ് പറഞ്ഞത്. ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. 

ഒരിക്കല്‍ അച്ഛന്‍ തന്നെ ബോധം പോകുന്നതുവരെ തല്ലി എന്നാണ് ഉര്‍ഫി പറയുന്നത്. കൂടാതെ സഹതാപം നേടാനായി തന്നെ പോണ്‍സ്റ്റാര്‍ എന്നുവിളിച്ചെന്നും താരം പറഞ്ഞു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നുമാണ് ഉര്‍ഫി പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേക്കുറിച്ചും താരം പറയുന്നുണ്ട്. 

15 വയസുള്ളപ്പോള്‍ ആരോ എന്റെ ചിത്രം പോണ്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തു. ട്യൂബ് ടോപ് ധരിച്ച വളരെ സാധാരണ ചിത്രമായിരുന്നു അത്. ഞാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫ് പോലും ചെയ്യാതെ പോണ്‍സൈറ്റില്‍ ഇടുകയായിരുന്നു. അത് ആരോ കണ്ടു. ഞാന്‍ പോണ്‍ സ്റ്റാറാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. എന്റെ അച്ഛന്‍ വരെ അങ്ങനെ പറഞ്ഞു. പോണ്‍ സൈറ്റ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നു പറഞ്ഞ് സിംപതി നേടാനാണ് അച്ഛന്‍ ശ്രമിച്ചത്.- ഉര്‍ഫി പറഞ്ഞു. 

ഒരു സമയത്ത് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ജീവിതത്തിന് രണ്ടാമതൊരു ചാന്‍സ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഡല്‍ഹിയിലേക്ക് ഓടിപ്പോയി. 17 വയസായിരുന്നു അപ്പോള്‍. ജീവിക്കാന്‍ വേണ്ടി ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. പിന്നീട് ഞാന്‍ കോള്‍ സെന്ററില്‍ ജോലി ആരംഭിച്ചു. പിന്നീടാണ് മുംബൈയിലേക്ക് വന്ന് ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതുന്നത്. എന്റെ കയ്യില്‍ പണമോ താമസിക്കാന്‍ സ്ഥലമോ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പല ജോലികളും ചെയ്തു.- താരം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ തനിക്ക് ഇപ്പോഴും വീടു കിട്ടാന്‍ പ്രയാസമാണ് എന്നാണ് ഉര്‍ഫി പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT