Jana Nayagan 
Entertainment

'ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി ജോസഫ് വിജയ്'; ആവേശമായി ടൈറ്റില്‍ കാര്‍ഡ്; 'ജന നായകനെ' വരവേറ്റ് ആരാധകര്‍

അണ്ണന്റെ 'ലാസ്റ്റ് ഡാന്‍സ്' ആഘോഷമാക്കുകയാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് ചിത്രം ജന നായകന്‍ തിയേറ്ററുകളില്‍. തങ്ങളുടെ അണ്ണന്റെ 'ലാസ്റ്റ് ഡാന്‍സ്' ആഘോഷമാക്കുകയാണ് ആരാധകര്‍. ജനുവരിയില്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ വിജയ് ചിത്രങ്ങളെ വെല്ലുന്ന മാസ് തിരിച്ചുവരവാണ് ജന നായകന്‍ നടത്തിയിരിക്കുന്നത്.

വിജയ് അവസനാമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ജന നായകന്‍. എന്നാലിന്ന് ജന നായകന്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വിജയ് ചിത്രമെന്ന പേരോടെയാണ്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് വിജയ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. രാവിലെ ആറ് മണി മുതലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്.

ഇതിനിടെ ജന നായകനിലെ വിജയ് യുടെ ടൈറ്റില്‍ കാര്‍ഡ് വന്‍ ആവേശമായി മാറുകയാണ്. 'ഹോണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി സി ജോസഫ് വിജയ്' എന്ന ടൈറ്റില്‍ കാര്‍ഡോടെയാണ് ജന നായകന്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ടാണ് പുതിയ ടൈറ്റില്‍ കാര്‍ഡിനെ ആരാധകര്‍ സ്വീകരിച്ചത്. ആട്ടവും പാട്ടുമൊക്കെയായി ടൈറ്റില്‍ കാര്‍ഡും ചിത്രത്തിലെ വിജയ് യുടെ ഡാന്‍സുമൊക്കെ ആഘോഷിക്കുകയാണ് ആരാധകര്‍.

തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ പ്രതികരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ പ്രിയ താരത്തെ ആവേശോജ്ജ്വലമായ യാത്രയയപ്പ് നല്‍കുകയാണ് ആരാധകര്‍. അതേസമയം, വിജയ് ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആരാധകര്‍ പറയുന്നത്.

ജനുവരില്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ലീക്കായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് ജന നായകന്‍. മലയാളി താരം മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയും ചിത്രത്തിലുണ്ട്. പ്രകാശ് രാജ്, പ്രിയ മണി, നരേന്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Finally Jana Nayagan Release: Title card for vijay gets fans excited. He is credited as Honourable Chief Minister Of Tamilnadu, Thalapathy C Joesph Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

18 ഓവർ, 12 മെയ്ഡ‍ൻ, 20 റൺസ്, 5 വിക്കറ്റ്! ഇം​ഗ്ലീഷ് കൗണ്ടിയിൽ ടീമിന് കൂറ്റൻ ജയം സമ്മാനിച്ച് ഇന്ത്യൻ ടീം 'തഴഞ്ഞ' സ്പിന്നർ

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9