ഗാന്ധി ടോക്ക്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, വിജയ് സേതുപതി/ ഫേയ്‌സ്ബുക്ക്‌ 
Entertainment

34 വർഷത്തിന് ശേഷം ഇത് ആദ്യം, നിശബ്ദ സിനിമയുമായി വിജയ് സേതുപതി

ഗാന്ധി ടോക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ പോലും ഏറ്റെടുത്ത് താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു പരീക്ഷണ ചിത്രവുമായി എത്തുകയാണ് താരം. നിശബ്ദ സിനിമയുമായാണ് താരം എത്തുന്നത്. ​ഗാന്ധി ടോക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വിജയ് സേതുപതിയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിലസമയങ്ങളില്‍ മൗനത്തിന് വളരെ അധികം ശബ്ദമാണ്. എന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കുകയാണ്. പുതിയ വെല്ലുവിളിക്ക് ഒരുങ്ങുകയാണ് ഞാന്‍. ഇതിലൂടെ നിശബ്ദ സിനിമകള്‍ക്ക് പുതിയ തുടക്കമിടാനാവും. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണം- വിജയ് സേതുപതി കുറിച്ചു.

ദിവേ ധമീജയും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. മൂവി മില്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി സിങ്കീതം ശ്രീനിവാസറാവു സംവിധാനം ചെയ്ത പുഷ്പക വിമാനത്തിന് ശേഷം 34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴില്‍ നിന്ന് മുഖ്യധാര സിനിമയില്‍ ഒരു നിശബ്ദചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു പരീക്ഷണചിത്രമായി പുറത്തിറങ്ങിയ പുഷ്പക വിമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'വിഷു വെടിക്കെട്ട്' ചിന്നസ്വാമി സ്റ്റേഡിയത്തിൽ; ബംഗളുരു ഇന്ന് ലഖ്‌നൗവിനെ നേരിടും

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി വീണ്ടും പിടിയില്‍

പാറയിടുക്കില്‍ കുടുങ്ങി കുട്ടിയാന, അമ്മയുടെ വരവും കാത്ത് വനപാലകര്‍-വിഡിയോ

ശബരിമല ഡ്യൂട്ടിയിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

SCROLL FOR NEXT