ബെൽബോട്ടം ട്രെയിലറിൽ നിന്ന് 
Entertainment

ബെൽബോട്ടത്തിൽ എന്നെ തിരിച്ചറിയുന്നവർക്ക് സൗജന്യ ടിക്കറ്റ്, അമ്പരന്ന് ആരാധകർ

സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത് ചിത്രത്തിലെ മുൻപ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടെ കഥാപാത്രമാണ്

സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ബെൽബോട്ടത്തിന്റെ ട്രെയിലർ കഴിഞ്ഞ ​ദിവസമാണ് പുറത്തുവന്നത്. ചിത്രം പറയുന്നത് 1980 കളിലില്‍ ഇന്ത്യയില്‍ അരങ്ങേറിയ വിമാന റാഞ്ചല്‍ സംഭവങ്ങളെയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും ആസ്പദമാക്കിയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത് ചിത്രത്തിലെ മുൻപ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടെ കഥാപാത്രമാണ്. 

ബോളിവുഡ് സുന്ദരി ലാറ ദത്തയാണ് ചിത്രത്തിൽ ലാറാ ദത്തയായി എത്തിയത്. എന്നാൽ ഒരിക്കലും ലാറയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് താരത്തിന്റെ മേക്കോവർ. ട്രെയിലർ റിലീസിന് ശേഷം മാധ്യമപ്രവർത്തകരോട് സംവദിക്കവെയാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് താരം പറഞ്ഞത്. 

ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. എന്നെ തിരിച്ചറിയുന്നവര്‍ക്കും കുടുംബത്തിനും സിനിമയുടെ ടിക്കറ്റ് ഞാന്‍ സൗജന്യമായി നല്‍കാം. എന്നായിരുന്നു താരത്തിന്റെ വാക്ക്. എന്നാൽ ലാറയെ ട്രെയ്‌ലറില്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു സദസ്സില്‍ നിന്നുള്ള പ്രതികരണം. ഇന്ദിരാ​ഗാന്ധിയായി എത്തിയത് താനാണെന്ന ലാറയുടെ വാക്കുകൾ അമ്പരപ്പോടെയാണ് കാണികൾ ഏറ്റെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. അവിശ്വസനീയമായ മേക്കോവർ എന്നാണ് എല്ലാവരും പറയുന്നത്. 

രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍ ഓഗസ്റ്റ് 19 നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.  3ഡി  ഫോര്‍മാറ്റിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. വാണി കപൂര്‍, ഹുമ ഖുറേഷി  എന്നിവരാണ് മറ്റു താരങ്ങള്‍. സ്വിറ്റ്‌സര്‍ലൻഡിൽ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT