Entertainment

'അന്ന് ചുവരുകള്‍ക്ക് നിറം പൂശി, ഇപ്പോള്‍ ഭാവങ്ങള്‍ നിറം പകരുന്നു'; ജീവിത കഥപറഞ്ഞ് സൂരി

സാധാരണ പെയിന്റിങ് തൊഴിലാളിയില്‍ നിന്നും സിനിമാ നടനിലേക്കുള്ള തന്റെ യാത്രയാണ് സൂരി പോസ്റ്റില്‍ അനുസ്മരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സാധാരണക്കാരനില്‍ നിന്നും വെള്ളിത്തിരയിലേക്കുള്ള യാത്രയുടെ കഥ പങ്കുവച്ച് നടന്‍ സൂരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച 29 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് സൂരി തന്റെ ജീവിതം വരച്ചുകാട്ടുന്നത്. സാധാരണ പെയിന്റിങ് തൊഴിലാളിയില്‍ നിന്നും സിനിമാ നടനിലേക്കുള്ള തന്റെ വളര്‍ച്ചയെയാണ് സൂരി പോസ്റ്റില്‍ അനുസ്മരിക്കുന്നത്.

സ്വപ്നം കാണാന്‍ ധൈര്യപ്പെടുമ്പോള്‍ ജീവിതം മുന്നോട്ട് നീങ്ങുന്നു, എന്ന വാചകത്തില്‍ അവസാനിക്കുന്ന കുറിപ്പിന് ഒപ്പമാണ് സൂരി സ്വന്തം ഫോണില്‍ ഷൂട്ട് ചെയ്ത കുഞ്ഞു വീഡിയോ പങ്കുവയ്ക്കുന്നത്. ഒരു തൊഴിലാളി കയറില്‍ തൂങ്ങിക്കിടന്ന് കെട്ടിടം പെയിന്റ് ചെയ്യുന്ന ദൃശ്യത്തില്‍ തുടങ്ങി സുരിയുടെ മുറിയിലെ കണ്ണാടിയുടെ പ്രതിബിംബത്തില്‍ അവസാനിക്കുന്നതാണ് സിംഗിള്‍ ഷോട്ട് വീഡിയോ. ''ഞാനെന്റെ ജീവിതം തുടങ്ങിയത് ഒരു പെയിന്റര്‍ ആയിട്ടാണ്. അന്ന് ഞാന്‍ ചുവരുകള്‍ക്ക് നിറം നല്‍കി. ഇന്ന് തിരശ്ശീലയില്‍ ഭാവങ്ങള്‍ക്ക് നിറം പകരുന്നു''. എന്നും സൂരി വീഡോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ സൂചിപ്പിക്കുന്നു.

സിനിമ മോഹത്തിന്റെ പേരില്‍ മധുരയില്‍ നിന്നും ചെന്നൈയിലെത്തി ചെറിയ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് രാമ ലക്ഷ്മണന്‍ മുത്തുച്ചാമി എന്ന സൂരി. ഹാസ്യരംഗങ്ങളിലായിരുന്നു സൂരി ആദ്യം പ്രത്യക്ഷപ്പെട്ടത്. 2012 മുതലാണ് സൂരിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയത്. സംവിധായകന്‍ വെട്രിമാരന്റെ പീരീഡ് ക്രൈം ത്രില്ലര്‍ വിടുതലൈയിലെ സുരിയുടെ വേഷം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

'ക്ലാസിലെ സൗഹൃദം നല്ലതാണ്, പക്ഷെ വെള്ളക്കുപ്പി പങ്കിട്ടു കൊണ്ട് വേണ്ട'

കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍?, രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സിന്നര്‍, ജോക്കോവിച്... നിലവിലെ വനിതാ ചാംപ്യനും ഞെട്ടി; ഫ്രഞ്ച് ഓപ്പണില്‍ വമ്പന്‍ അട്ടിമറികള്‍ തുടരുന്നു

തമിഴ്‌നാട്ടിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് പ്രക്രിയ നാളെ മുതൽ; വിജയ് നയിക്കുന്ന ടിവികെയ്ക്ക് ആദ്യ പാർലമെന്റ് അംഗത്വം ഉറപ്പ്

SCROLL FOR NEXT