ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാൻ കുറച്ച് ലേറ്റായി എന്നറിയാം', നമ്പർ തപ്പിപ്പിടിച്ച് മെസേജ് അയച്ച് ​ഗൗതം മേനോൻ, സന്തോഷം പങ്കുവച്ച് 'ഹോം' സംവിധായകൻ

മഞ്ജു വാര്യരില്‍ നിന്ന് റോജിന്റെ നമ്പർ വാങ്ങിയാണ് മെസേജ് അയച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തിയ ഹോം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. സിനിമയിലെ പ്രമുഖരുൾപ്പടെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഹോമിന്റെ സംവിധായകൻ റോജിനെ തേടി തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് സംവിധായകന്റെ സന്ദേശം എത്തിയിരിക്കുകയാണ്. ​ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് മെസേജ് അയച്ചത്. 

നമ്പർ വാങ്ങിയത് മഞ്ജു വാര്യരിൽ നിന്ന്

വാട്സ്ആപ്പിലൂടെയാണ് ​ഗൗതം മേനോന്റെ മെസേജ് എത്തിയത്. മഞ്ജു വാര്യരില്‍ നിന്ന് റോജിന്റെ നമ്പർ വാങ്ങിയാണ് മെസേജ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിന്റെ ആശയവും എഴുത്തും അഭിനേതാക്കളുമെല്ലാം മികച്ചതായിരുന്നു എന്നാണ് ​ഗൗതം പറയുന്നത്. "ഹായ്, ഇത് ഗൗതം മേനോന്‍ ആണ്. മഞ്ജുവില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ കിട്ടിയത്. നിങ്ങളുടെ സിനിമ എനിക്ക് ഏറെ ഇഷ്‍ടമായി. ചിത്രത്തിന്‍റെ ആശയവും അതിന്‍റെ എഴുത്തും എക്സിക്യൂഷനും വളരെ നന്നായിട്ടുണ്ട്. അനേകമാളുകള്‍ ഇതിനോടകം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാലും പറയുന്നു, വളരെ നല്ല വര്‍ക്കാണ് ഇത്. താരനിര്‍ണ്ണയം കൂടിയാണ് ചിത്രത്തിന് ഇത്രയും വ്യത്യാസം ഉണ്ടാക്കിയത്. അവരെല്ലാം വളരെ നന്നായിരുന്നു. നിങ്ങളുടെ അടുത്ത ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു. എല്ലാ ആശംസകളും".- ​ഗൗതം മേനോൻ കുറിച്ചു. 

സന്തോഷം പങ്കുവച്ച് റോജിൻ

മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് റോജിൻ തന്നെയാണ് സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. സീനിയേഴ്സിന്റെ പ്രശംസകൾ കിട്ടുന്നത് തന്നെ സന്തോഷമാണെന്നും എന്നാൽ മറ്റൊരു ഇന്റസ്ട്രിയിലെ സൂപ്പർ സീനിയറിൽ നിന്നാവുമ്പോൾ സന്തോഷം ഇരട്ടിയാവും എന്നാണ് റോജിൻ കുറിച്ചത്. ചിത്രത്തിന് പ്രശംസയുമായി കഴിഞ്ഞ ദിവസം നടന്‍ സിദ്ധാര്‍ഥും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോയുടെ ഓണം റിലീസ് ആയി ഓഗസ്റ്റ് 19നാണ് ചിത്രം എത്തിയത്. ഇന്ദ്രൻസ് ഒലിവർ ട്വിസ്റ്റായി എത്തിയ ചിത്രത്തിൽ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‍ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്‍റണി തുടങ്ങിയ വലിയ താരനിര അണിനിരന്നിരുന്നു. ജയസൂര്യ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'കത്തനാര്‍' ആണ് റോജിന്‍ തോമസിന്‍റെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറത്ത് ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT