Mammootty and George 
Entertainment

'35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര'; ഹൃദയം തൊട്ട് 'മമ്മൂട്ടിയുടെ ജോര്‍ജ്'

നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് അനുഗ്രഹം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. പ്രിയതാരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെത്തുകയാണ്. പുതിയ സിനിമകളുടെ അപ്പ്‌ഡേറ്റുകളുമായി മമ്മൂട്ടിയും ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനം കൈമാറുന്നുണ്ട്. മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സന്തതസഹചാരിയായ ജോര്‍ജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിഴല്‍ പോലെ മമ്മൂട്ടിയ്‌ക്കൊപ്പമുണ്ട് ജോര്‍ജ്. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധമാണ് മമ്മൂട്ടിയുമായുള്ളതെന്നാണ് ജോര്‍ജ് പറയുന്നത്. തന്റെ ജീവിതത്തിലേക്ക് മമ്മൂട്ടിയെ കൊണ്ടു വന്ന ബന്ധത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ജോര്‍ജ് പറയുന്നു. ആ വാക്കുകളിലേക്ക്:

35 വര്‍ഷങ്ങള്‍. ഹൃദയത്തില്‍ പതിഞ്ഞ ഒരു യാത്ര. ജന്മദിനാശംസകള്‍, എന്റെ പ്രിയപ്പെട്ട മമ്മൂക്ക. 35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.

മമ്മൂക്കാ, ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എനിക്ക് ഒരു സഹപ്രവര്‍ത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളാണ്.

ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവെച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയര്‍ച്ചകളും താഴ്ചകളും... 35 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് ഓര്‍മ്മകള്‍, അതില്‍ പലതും വാക്കുകളിലൂടെ പറയാന്‍ കഴിയാത്തത്ര വിലപ്പെട്ടതാണ്. എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്.

നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മള്‍ ഒരുമിച്ച്, ഒരുപാട് ഓര്‍മ്മകള്‍ കൂടി ഉണ്ടാക്കണം... ഈ സ്‌നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനില്‍ക്കണം. ജന്മദിനാശംസകള്‍, മമ്മൂക്കാ. എന്നും സ്‌നേഹത്തോടെ...

George pens an heart touching birthday wish for Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വർഗീയത തുറന്നെതിർത്തവരെ വേട്ടയാടരുത്; അബ്‌ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം; ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പുമായി ലീഗ് എംഎൽഎമാർ

എണ്ണവില വീണ്ടും നൂറ് ഡോളര്‍ തൊടുമോ?, വിപണിയില്‍ 'കരടി വിളയാട്ടം', പൊള്ളി ഐടി കമ്പനികള്‍

ഡിഗ്രിയുണ്ടോ?, പ്രവൃത്തിപരിചയം വേണ്ട ! 225 ഒഴിവുകൾ, കേന്ദ്ര ഇൻഷുറൻസ് കമ്പനിയിൽ അവസരം

ടോള്‍ ഫാസ്ടാഗിലൂടെ മാത്രം, നേരിട്ട് പണം നല്‍കരുത്; ഇ ഡി മുന്നറിയിപ്പ്

'ശക്തിയുടെ ആധുനിക ഭാവം'; 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം, ദേവി അവാര്‍ഡ് സമ്മാനിച്ചു