ഉഷ ഉതുപ്പ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'750 രൂപ മാസശമ്പളത്തിന് നൈറ്റ് ക്ലബ്ബില്‍ പാടാന്‍ പോയി, സിനിമയിലേക്ക് അവസരം ലഭിക്കുന്നത് അങ്ങനെ'; ഉഷ ഉതുപ്പ്

ആ സമയത്ത് ക്ലബ് സിങ്ങര്‍ എന്ന നിലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആളായിരുന്നു താനെന്നും ഉഷ

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് പറഞ്ഞ് ഗായിക ഉഷ ഉതുപ്പ്. ഒരു ഹോട്ടലിന്റെ നൈറ്റ്ക്ലബ്ബില്‍ പാടിയാണ് കരിയര്‍ ആരംഭിക്കുന്നത് എന്നാണ് ഉഷ പറയുന്നത്. 750 രൂപ മാസ ശമ്പളത്തിലാണ് കരാറില്‍ ഒപ്പിടുന്നത്. അക്കാലത്ത് നൈറ്റ് ക്ലബ്ബില്‍ പാടുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കി. 

അത് എന്റെ ചാന്‍സ് ആയിരുന്നു. എന്റെ ആന്റിയാണ് ചില പാരികള്‍ കിട്ടാന്‍ എന്നെ സഹായിച്ചത്. എല്ലാവര്‍ക്കും വേണ്ടി പാടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അതിനാല്‍ ഒരു ഹോട്ടലുമായി ഞാന്‍ പ്രൊഫഷണല്‍ കോണ്‍ട്രാക്റ്റില്‍ ഒപ്പുവച്ചു. അത് മനോഹരമായിരുന്നു. ഒരു മാസം കൊണ്ട് 750 രൂപ കിട്ടുമായിരുന്നു. ആ സമയത്ത് ക്ലബ് സിങ്ങര്‍ എന്ന നിലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആളായിരുന്നു ഞാന്‍. പണം സമ്പാദിക്കുന്നതിന്റെ സന്തോഷം മറ്റൊന്നുതന്നെയായിരുന്നു.- ഉഷ ഉതുപ്പ് പറഞ്ഞു. 

സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നതും നൈറ്റ് ക്ലബ്ബ് പെര്‍ഫോര്‍മന്‍സില്‍ നിന്നാണെന്നും ഗായിക വ്യക്തമാക്കി. ദേവ് ആനന്ദ് ഒരിക്കല്‍ എന്റെ പാട്ടുകേള്‍ക്കാനായി ഡല്‍ഹിയിലെ നൈറ്റ് ക്ലബ്ബില്‍ എത്തി. ആ പരിപാടിക്കു ശേഷമാണ് തന്റെ പ്രൊജക്റ്റില്‍ വര്‍ക് ചെയ്യാമോ എന്ന് അദ്ദേഹം ചോദിക്കുന്നത്. ആ മീറ്റിങ് വളരെ സ്‌പെഷ്യലായിരുന്നു. കാരണം എന്റെ ശബ്ദം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. - ഗായിക കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT