ഈയ്യടുത്താണ് നടി ഗൗരി കൃഷ്ണന്‍ താനും ഭര്‍ത്താവ് മനോജ് പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഗൗരി. ഭര്‍ത്താവ് മനോജ് സംവിധായകനാണ്. ഇരുവരും ഇപ്പോള്‍ പിരിഞ്ഞാണ് കഴിയുന്നത്. തങ്ങളുടെ വേര്‍ പിരിയലിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് ഗൗരി.
യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഗൗരി. മനോജുമായി വീണ്ടും ഒരുമിക്കുമോ എന്ന ചോദ്യത്തിന് ഗൗരി നല്‍കിയ മറുപടി അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ലെന്നും അതിനാല്‍ മറുപടി ഇല്ലെന്നുമാണ്. പിന്നാലെ പിരിയാന്‍ കാരണമായത് ഗൗരിയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടാണോ, മനോജിനൊപ്പമുള്ള ജീവിതം നിയന്ത്രണങ്ങളുള്ളതായിരുന്നുവോ എന്ന ചോദ്യത്തിനും ഗൗരി മറുപടി നല്‍കുന്നുണ്ട്.
''അങ്ങനെയൊന്നുമല്ല. അതൊന്നുമല്ല കാരണം. ഫോട്ടോഷൂട്ടും ഡിവോഴ്‌സും തമ്മിലൊരു ബന്ധവുമില്ല. ഇപ്പോഴാണ് എനിക്ക് അത് ചെയ്യാന്‍ പറ്റിയൊരു ശരീരമായത്. നേരത്തെയുള്ള എന്റെ അവസ്ഥ വച്ച് അത് ചെയ്താല്‍ വള്‍ഗര്‍ ആയിരിക്കും. ഇപ്പോള്‍ എന്റെ ബോഡി ഫിറ്റാണ്. അതിടുമ്പോള്‍ ഭംഗിയുണ്ട് എന്ന് എനിക്ക് തോന്നി. ആ ആത്മവിശ്വാസം വന്നതിനാലാണ് ഫോട്ടോഷൂട്ട് ചെയ്തത്. ഡ്രസ് വാങ്ങുമ്പോള്‍ പോലും ട്രെന്റ് നോക്കാറില്ല, എനിക്ക് ചേരുമോ എന്ന് മാത്രമാണ് നോക്കുക'' എന്നാണ് ഗൗരി പറഞ്ഞത്.
വിഷമഘട്ടം മറികടന്നതിനെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്. ചില സമയത്ത് ഞാന്‍ കരയും. ചിലപ്പോള്‍ നിശബ്ദമായി ഇറങ്ങിപ്പോരും. ചിലപ്പോള്‍ പൊട്ടിത്തെറിക്കും. കൈകാര്യം ചെയ്യുന്നതില്‍ ഒരൊറ്റ മാര്‍ഗ്ഗമായി എനിക്കില്ല. കഴിവതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ നോക്കും. സമാധാനം കിട്ടില്ലെന്ന് കണ്ടാല്‍ പിന്നെ ഞാന്‍ നില്‍ക്കില്ല. ഇറങ്ങിപ്പോരുമെന്നാണ് താരം പറയുന്നത്.
എനിക്ക് ഞാന്‍ തന്നെയായിരുന്നു ഏറ്റവും വലിയ പിന്തുണ. നമ്മുടെ ബാക്ക് ബോണ്‍ എപ്പോഴും നമ്മള്‍ തന്നെയായിരിക്കണം. മറ്റൊരാളുടെ ബാക്ക് ബോണില്‍ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണെന്നും ഗൗരി പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates