Grace Antony 
Entertainment

'പെര്‍ഫെക്ട് ഗ്രൂമിങ് ഏട്ടായി'; വിവാദത്തിനിടെ ഗ്രേസിന്റെ വിഡിയോ; ഗ്ലോറിഫൈ ചെയ്ത് മെഴുകുവാണെന്ന് വിമര്‍ശനം

ക്യാപ്ഷന്‍ അരോചം. ഇനിയെങ്കിലും തെറ്റ് അംഗീകരിച്ച് സ്വയം തിരുത്തൂ

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനമാണ് ഗ്രേസ് ആന്റണിയ്ക്ക് നേരിടേണ്ടി വന്നത്. ഗ്രേസും ഭര്‍ത്താവ് എബി ടോം സിറിയക്കും പങ്കെടുത്തൊരു അഭിമുഖമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അഭിമുഖത്തിനിടെ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കവെ ഗ്രൂമിങിനെക്കുറിച്ച് എബി പറഞ്ഞ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടവരുത്തുകയായിരുന്നു.

വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഗ്രേസ് എത്തിയിരിക്കുകയാണ്. അതിവേഗം കാറോടിച്ചു പോകുന്ന തന്റെ വിഡിയോയാണ് ഗ്രേസ് പങ്കുവച്ചിരിക്കുന്നത്. 'പെര്‍ഫെക്ട് ഗ്രൂമിങ് ഏട്ടായി' എന്നാണ് വിഡിയോയ്ക്ക് ഗ്രേസ് നല്‍കിയിരിക്കുന്നത്. വിമര്‍ശനങ്ങളെ താന്‍ ഗൗനിക്കില്ലെന്നാണ് വിഡിയോയിലൂടെ ഗ്രേസിന്റെ പരോക്ഷ മറുപടി.

വിഡിയോയ്ക്ക് ലവ് ഇട്ടു കൊണ്ട് പിന്തുണയറിയിച്ച് നടി സാനിയ അയ്യപ്പനടക്കം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഗ്രേസിന്റെ വിഡിയോയ്‌ക്കെതിരേയും നിരവധി പേര്‍ വിമര്‍ശനവുമായെത്തുന്നുണ്ട്.

ക്യാപ്ഷന്‍ ഇറിറ്റേറ്റിങ് ആണ്. നിങ്ങള്‍ ഹാപ്പി ആയിട്ടാവും ജീവിക്കുന്നെ. അദ്ദേഹം നല്ല വ്യക്തിയായിരിക്കാം. ജീവിതകാലം മുഴുവന്‍ അതങ്ങനെ തന്നെയായിരിക്കട്ടെ. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്താവനയും പറഞ്ഞ വാക്കുകളും തെറ്റാണ്. അതിനെയാണ് സമൂഹം വിമര്‍ശിച്ചത്. ഇതിപ്പോ ഗ്രൂമിങ് ചെയ്താലും ഹാപ്പി ആയിട്ട് ജീവിക്കാന്‍ പറ്റും എന്നുള്ള രീതിയില്‍ ഉള്ള വിഡിയോയും ക്യാപ്ഷനും ഇടുന്നത് കൊണ്ട് നിങ്ങള്‍ സമൂഹത്തിന് പിന്നെയും തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഗ്രേസ് ഇമോഷണല്‍ ആകാതെ വിവേകത്തോടെ പ്രതികരിക്കൂ എന്നാണ് ചിലരുടെ വിമര്‍ശനം.

'ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ ഒരു പ്രശ്‌നം ഉയര്‍ന്നു വരുമ്പോള്‍ പക്വതയോടെ വേണം കൈകാര്യം ചെയ്യാന്‍. ഇത് ഗ്രൂമിങിനെ ന്യായീകരിക്കുകയാണ്. സത്യസന്ധമായി പറഞ്ഞാല്‍, കുറേക്കൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു, ഗ്ലോറിഫൈ ചെയ്ത് മെഴുകുവാ, പബ്ലിക് ആയി വിവരമില്ലായ്മ വിളിച്ച് പറഞ്ഞതും പോരാഞ്ഞിട്ട് ആള്‍ക്കാര്‍ എതിര്‍ക്കുമ്പോള്‍ കുരു പൊട്ടിയ ക്യാപ്ഷനും. മെസ് തന്നെ' എന്നും ചിലര്‍ പറയുന്നു.

'പതിനെട്ടാമത്തെ വയസിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. 19-ാമത്തെ വയസില്‍ റിലേഷന്‍ഷിപ്പിലായി. അപ്പോള്‍ ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ്. ഞാന്‍ എനിക്ക് വേണ്ട രീതിയില്‍ ഗ്രൂം ചെയ്ത് എടുത്തതാണ്. 8 വയസിന്റെ വ്യത്യാസമുണ്ട്.' എന്നാണ് എബി പറഞ്ഞത്. എബിയുടെ വാക്കുകള്‍ കേട്ട് ഗ്രേസും അവതാരകയും പൊട്ടിച്ചിരിക്കുന്നുണ്ട്. പ്രായ വ്യത്യാസമുള്ളതിനാല്‍ പ്രണയം വീട്ടുകാരോട് അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കും സന്തോഷമായെന്ന് ഗ്രേസും പറയുന്നുണ്ട്.

Grace Antony reacts to grooming controversy. Social media slams the actress for immature response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുറവുകളുണ്ടായത് പാകിസ്ഥാന്റെ ഭാഗത്തല്ല', നിരാശയോടെ മടങ്ങുന്നുവെന്ന് ജെ ഡി വാന്‍സ് ; ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇവർ ജന്തുലോകത്തെ ആയുസ് വീരൻമാർ

ശബരി റെയില്‍ പാത ഭൂമി ഏറ്റെടുക്കല്‍: ഓഫീസുകളുടെ ചെലവ് കേരളം വഹിക്കണം, ഗതാഗത വകുപ്പിന് റെയില്‍വെയുടെ കത്ത്

'ജന നായകൻ ചോർന്നതിൽ പങ്കില്ല, അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം'; സെൻസർ ബോർഡ്

'ചായ കുടിക്കുന്നത് പശുവിനെ കൊല്ലുന്നവര്‍, ഹിന്ദുക്കള്‍ അങ്ങനെയാകരുത്'; വിചിത്ര വാദവുമായി സ്വാധി ശ്രദ്ധ ഗോപാല്‍

SCROLL FOR NEXT