Hareesh Kanaran, Badusha ഫെയ്സ്ബുക്ക്
Entertainment

'20 ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകിയില്ല, 'അമ്മ'യിലും പരാതിപ്പെട്ടു'; നിർമാതാവ് ബാദുഷക്കെതിരെ നടൻ ഹരീഷ് കണാരൻ

ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമ ഉണ്ടാവില്ലായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

ചലച്ചിത്ര നിർമാതാവ് ബാദുഷക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ. 20 ലക്ഷത്തോളം രൂപ തന്റെ കയ്യിൽ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നൽകിയില്ലെന്നും ഈ വിവരം സംഘടനയിൽ അടക്കം പരാതി നൽകിയതിന്റെ പേരിൽ തന്നെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയെന്നും ഹരീഷ് കണാരൻ പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

"ഞാൻ ആദ്യം ഇക്കാര്യം പറഞ്ഞതിന് ശേഷം പലരും എന്നോട് ചോദിച്ചു, എന്താ അയാളുടെ പേര് പറയാത്തത് എന്ന്. ഇയാളുടെ പേര് ബാദുഷ. ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാൻ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്.

സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയിരുന്നത്. 'എആർഎം' അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു. പൈസ കിട്ടാതെ വന്നതോടെ ഞാൻ 'അമ്മ' സംഘടനയിൽ പരാതി നൽകി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു.

എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ 'എആർഎമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്.

എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി". ഹരീഷ് കണാരൻ പറഞ്ഞു. കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റി നിർത്താൻ ഇടപെടുന്നതെന്ന് ഹരീഷ് മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

Cinema News: Actor Hareesh Kanaran against producer Badusha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

'ദലിത്, ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു, എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ്': ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രാഹുല്‍ ഗാന്ധി

'ഒരു മാസത്തോളം വിജയ് ആ വേദനയിലൂടെ കടന്നുപോയി, കരൂർ ദുരന്തത്തിൽ അദ്ദേഹത്തിന് നല്ല കുറ്റബോധമുണ്ടായിരുന്നു'; നടൻ ഷാം

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മലപ്പുറത്ത് അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു

''ഗോവയില്‍ മുറിയെടുത്ത് ടിവിയും കണ്ടിരുന്നു, അഞ്ച് ദിവസം കഴിഞ്ഞിട്ടും പാട്ടില്ല'; റഹ്മാനെ അടിക്കാന്‍ തോന്നിയെന്ന് രാം ഗോപാല്‍ വര്‍മ

SCROLL FOR NEXT