കരൺ അർജുൻ സെറ്റിൽ ഷാരുഖിനും സൽമാനുമൊപ്പം ഹൃത്വിക്  ഫെയ്സ്ബുക്ക്
Entertainment

'ഷാരുഖിനേയും സല്‍മാനേയും തടയാന്‍ കാറിന്റെ ബോണറ്റിലേക്ക് ഞാന്‍ എടുത്തുചാടി'; കരണ്‍ അര്‍ജുന്‍ ഓര്‍മയുമായി ഹൃത്വിക്

ഹൃത്വിക് റോഷന്റെ അച്ഛന്‍ രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ സംവിധായക സഹായിയായിരുന്നു ഹൃത്വിക് റോഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കരണ്‍ അര്‍ജുന്‍. സൂപ്പര്‍താരങ്ങളായ ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ച ചിത്രം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഹൃത്വിക് റോഷന്റെ അച്ഛന്‍ രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ സംവിധായക സഹായിയായിരുന്നു ഹൃത്വിക് റോഷന്‍. അന്ന് 17 വയസായിരുന്നു പ്രായം. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിലെ രസകരമായ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടുള്ള ഹൃത്വിക്കിന്റെ പോസ്റ്റാണ്. കരണ്‍ അര്‍ജുന്‍ റീറിലീസിന് ഒരുങ്ങുന്നതിനിടെയാണ് താരം കുറിപ്പ് പങ്കുവച്ചത്.

ഹൃത്വിക് റോഷന്റെ കുറിപ്പ് വായിക്കാം

കരണ്‍ അര്‍ജുന്‍ അനുഭവം. അതെ, കരണും അര്‍ജുനുമൊപ്പം നില്‍ക്കുമ്പോള്‍ കുട്ടി കബീറിനെ പോലെയുണ്ട്. ചിത്രത്തിലെ സഹസംവിധായകനായിരുന്നു ഞാന്‍. മിനര്‍വ ആയിരുന്നു റിലീസ് ദിനത്തിലെ പ്രധാന തിയറ്റര്‍. ഞാനും അച്ഛന്റെ മറ്റൊരു സഹായിയായ അനുരാഗും റിലീസിനു മുന്‍പ് ചിത്രം പ്രദര്‍ശിപ്പിച്ചു. പക്ഷേ ഞങ്ങളാകെ നിരാശരായി. പ്രിന്റ് ഇരുണ്ടാണ് ഇരുന്നത്. അതോടെ ആ സ്‌ക്രീന്‍ മുഴുവന്‍ ഞങ്ങള്‍ക്ക് വൃത്തിയാക്കേണ്ടി വന്നു. അത് കണ്ട് മാനേജര്‍ പറഞ്ഞത്, 24 വര്‍ഷത്തില്‍ ആദ്യമായാണ് സ്‌ക്രീന്‍ വൃത്തിയാക്കുന്നത് എന്നാണ്.

ഭാംഗ്ഡ പാലെ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെ മറ്റൊരു രസകരമായ സംഭവമുണ്ടായി. ഒരുദിവസം അര്‍ധരാത്രിയില്‍ ഷാരുഖ് ഖാനും സല്‍മാനും കാറില്‍ സരിസ്‌ക ദേശിയോദ്യോനത്തിലേക്ക് പോകാനും അവിടെ നിന്ന് ഡല്‍ഹിക്കു പോകാനും തീരുമാനിച്ചു. രാവിലെ തിരിച്ചുവരുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു അവരെ തടയാനായി ഞാന്‍ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി ചാടി. ആറ് മണിക്കാണ് ഷൂട്ടിങ് തുടങ്ങേണ്ടത്. അച്ഛന് ആ ദിവസം നഷ്ടമാകരുതെന്ന് എനിക്ക് ഉറപ്പിക്കണമായിരുന്നു. 17ാം വയസില്‍ സല്‍മാന്‍ ഖാന്റേയും ഷാരുഖ് ഖാന്റേയും അഭിനയം കാണുക എന്നത് എനിക്ക് വലിയ പാഠമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT