മമ്മൂട്ടി, പി ബാലചന്ദ്രന്‍, മോഹന്‍ലാല്‍/ ഫേയ്‌സ്ബുക്ക്‌ 
Entertainment

'ഈ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നു', വേദനയോടെ മമ്മൂട്ടി, ബാലേട്ടന് ആദരാഞ്ജലിയുമായി മോഹന്‍ലാലും

ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് താരങ്ങള്‍ കുറിക്കുന്ന വാക്കുകളിലും ഈ ബന്ധത്തിന്റെ ആഴമുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്റെ വിയോഗം മലയാള സിനിമ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മുന്‍നിര നടന്മാരായി ശക്തമായ ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ബാലചന്ദ്രന്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് താരങ്ങള്‍ കുറിക്കുന്ന വാക്കുകളിലും ഈ ബന്ധത്തിന്റെ ആഴമുണ്ട്. 

'പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. കഠിനമായി'- എന്നാണ് മമ്മൂട്ടി കുറിച്ചത്. 'ആദരാഞ്ജലികള്‍ ബാലേട്ടാ' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മമ്മൂട്ടി അഭിനയിച്ച വണ്ണിലാണ് അവസാനമായി ബാലചന്ദ്രന്‍ അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് നിരവധി സിനിമകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 

മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിന്റെ പല കഥാപാത്രങ്ങളും ബാലചന്ദ്രന്റെ സൃഷ്ടികളാണ്. മോഹന്‍ലാലിന്റെ ഉള്ളടക്കത്തിന് തിരക്കഥ രചിച്ചത് ബാലചന്ദ്രനായിരുന്നു. ചിത്രത്തിന്റെ ഡോ സണ്ണി ജോസഫ് ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. കൂടാതെ പവിത്രത്തിലെ ചേട്ടച്ചനും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. തച്ചോളി വര്‍ഗീസ് ചേകവന്‍, അങ്കിള്‍ ബണ്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളും അദ്ദേഹം രചന നിര്‍വഹിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം