ശിവാനി ഭായി/ ചിത്രം: ഫേസ്ബുക്ക് 
Entertainment

'കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല', കാൻസറിനോട് പോരാടി ശിവാനി ഭായി; വിഡിയോ

കാൻസർ ചികിത്സയിൽ കഴിയുന്നതിനിടെ താരം പങ്കുവെച്ച പുതിയ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ മാസമാണ് താൻ കാൻസർ ബാധിതയായ വിവരം നടി ശിവാനി ഭായി ആരാധകരെ അറിയിക്കുന്നത്. കാൻസർ ചികിത്സയിൽ കഴിയുന്നതിനിടെ താരം പങ്കുവെച്ച പുതിയ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്.’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ. 

കീമോ കഴിഞ്ഞിരിക്കുന്ന ശിവാനി മൊട്ടയടിച്ച ലുക്കിലാണ് വിഡിയോയിൽ എത്തുന്നത്. കാൻ‌സർ അതിന്റെ പോരാട്ടം ആരംഭിച്ചു, എന്നാൽ ഞാൻ അതിനെ ഇല്ലാതാക്കും എന്നും വിഡിയോയിൽ കുറിക്കുന്നുണ്ട്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ടും വേ​ഗത്തിലുള്ള രോ​ഗമുക്തി നേർന്നുകൊണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. 

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം കാൻസർ ബാധിതയായ വിവരം അറിയിക്കുന്നത്. കോവിഡ് വന്നു പോയതിന് പിന്നാലെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് താരം ബയോപ്സി ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു...ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി...ഇതെന്റെ രണ്ടാമത്തെ കീമോ ആണ്...ആറ് എണ്ണം കൂടി ബാക്കിയുണ്ട് .... നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന്  തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് ...ഇന്നലെ മുതൽ അതു  കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു- എന്നാണ് താരം കുറിച്ചത്. 

മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ശിവാനി. കൂടുതലും സഹോദരി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരനും മകനുമൊപ്പം ചെന്നൈയിലാണ് താരമിപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT