ഫയല്‍ ചിത്രം 
Entertainment

'എന്റെ ഫേയ്സ്ബുക്ക് തിരിച്ചുകിട്ടി, നാലു ലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടമായി'; അനൂപ് മേനോൻ

കഴിഞ്ഞ ആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങളുടെ പരിശ്രമങ്ങളുടെ ഫലമായി ഹാക്ക് ചെയ്യപ്പെട്ട നടൻ അനൂപ് മേനോന്റെ ഫേയ്സ്ബുക്ക് പേജ് തിരിച്ചുപിടിച്ചു. താരം തന്നെയാണ് ഫേയ്സ്ബുക്കിലൂടെ സന്തോഷം അറിയിച്ചത്. പേജ് തിരിച്ചുപിടിച്ചെങ്കിലും ആറ് മാസത്തോളമുള്ള പോസ്റ്റുകളും നാലു ലക്ഷത്തോളമുള്ള ഫോളോവേഴ്സും നഷ്ടമായെന്നാണ് അനൂപ് മേനോൻ കുറിക്കുന്നത്. സൈബർ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിർദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയെന്നും താരം വ്യക്തമാക്കി. 

തിങ്കളാഴ്ചയാണ് താരത്തിന്റെ 15 ലക്ഷത്തോളം ആരാധകരുള്ള ഫേയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെടുന്നത്. തുടർന്ന് നിരവധി തമാശ വിഡിയോകളാണ് ഹാക്കർമാർ പേജിൽ പങ്കുവെച്ചത്. 

അനൂപ് മേനോന്റെ കുറിപ്പ് വായിക്കാം

എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീൻ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്ക് നന്ദി. കഴിഞ്ഞ ആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തു. നാല് ലക്ഷത്തോളമുള്ള എന്റെ ഫോളോവേഴ്സും നഷ്ട്ടമായി. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബർ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിർദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ഇപ്പോൾ വ്യാപകമായതിനാൽ എല്ലാവരുടെയും ഫോണുകളിൽ പ്രാമാണ്യ നടപടിക്രമങ്ങൾ ചെയ്യുവാൻ അഭ്യർത്ഥിക്കുകയാണ്. നടപടിക്രമങ്ങൾ ശരിയായ രീതിയിൽ ആണോ എന്ന് പരിശോധിക്കുവാനായി ഉടൻ തന്നെ ലൈവിൽ എത്തുന്നതായിരിക്കും. ഹാക്കർമാർ അപ്ലോഡ് ചെയ്ത തമാശ പോസ്റ്റുകൾ സഹിച്ചതിന് നന്ദി. ഒരുപാട് സ്നേഹം..വീണ്ടും കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result