മണികണ്ഠൻ ആചാരി റേഷൻ വാങ്ങാൻ എത്തിയപ്പോൾ/ ഇൻസ്റ്റ​ഗ്രാം 
Entertainment

എന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു, റേഷൻ കടയിൽ ക്യൂ നിന്ന് മണികണ്ഠൻ ആചാരി

ആദ്യമായി റേഷൻ ലഭിക്കുന്നതാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്നും ഇതിന് മുൻപ് റേഷൻ കിട്ടിയിട്ടില്ലേ എന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടൻ മണികണ്ഠൻ ആചാരി. റേഷൻ കടയിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു....സന്തോഷം- എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്. 

റേഷൻ വാങ്ങാനായി സഞ്ചിയുമായി ക്യൂ നിൽക്കുന്നതാണ് ചിത്രം. അതിനു പിന്നാലെ താരത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തി. ഇന്നും റേഷൻകടയിൽ പോവുന്നത് മാനക്കേടായി തെറ്റ് ധരിക്കുന്ന ചെറുപ്പക്കാർ ഉണ്ട്,, താങ്കളെപ്പോലെ ഒരു സെലബ്രിറ്റി അതും ലുങ്കിയും ബനിയനുo വേഷത്തിൽ തൻ്റെ അവകാശത്തിന് റേഷൻ കടയിൽ പോയത് മുകളിൽ പറഞ്ഞ ചെറുപ്പക്കാർക്ക് മാതൃകയാണ്- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

അതു കൂടാതെ ചില ആരാധകർ സംശയവുമായി എത്തി. ആദ്യമായി റേഷൻ ലഭിക്കുന്നതാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്നും ഇതിന് മുൻപ് റേഷൻ കിട്ടിയിട്ടില്ലേ എന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം. പുതിയ വീടിലേക്കുള്ള കാർഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ- എന്നായിരുന്നു താരത്തിന്റെ മറുപടി. മാസങ്ങൾക്ക് മുൻപാണ് താരം പുതിയ വീട് പണിത് താമസം മാറിയത്. മാർച്ചിൽ താരത്തിന് മകൻ പിറന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ

കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു, തമ്മിലടിയില്‍ കെപിസിസി നടപടി; ഇന്നത്തെ 5 പ്രധാന വര്‍ത്തകള്‍