സുസ്മിത സെൻ ഇൻസ്റ്റ​ഗ്രാം
Entertainment

'മൂന്ന് വർഷമായി സിം​ഗിൾ, ഇപ്പോൾ ആരോടും താല്പര്യമില്ല'; തുറന്ന് പറഞ്ഞ് സുസ്മിത സെൻ

ഏകദേശം അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു, അത് എന്നെ സംബന്ധിച്ച് വലിയ ഒരു കാലയളവാണ്.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ മൂന്ന് വർഷമായി താൻ സിം​ഗിളായാണ് ജീവിക്കുന്നതെന്ന് നടി സുസ്മിത സെൻ. നടി റിയ ചക്രബർത്തിയുടെ ടോക്ക് ഷോയായ ചാപ്റ്റർ 2വിലാണ് സുസ്മിത തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. "ഇന്ന് ഈ നിമിഷം, എന്‍റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാനിപ്പോൾ കുറച്ചു നാളായി സിം​ഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷമായി. എനിക്ക് ഇപ്പോൾ ആരോടും താല്പര്യമില്ല.

ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്. കാരണം അതിനുമുൻപ് ഏകദേശം അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു, അത് എന്നെ സംബന്ധിച്ച് വലിയ ഒരു കാലയളവാണ്. എന്‍റെ പ്രായത്തിൽ ബ്രേക്ക് അപ് എന്ന അവസ്ഥയില്ല. ഞാന്‍ ഒരു ബന്ധത്തിലായാല്‍ അതിന് ഞാന്‍ എല്ലാ പരിചരണവും നല്‍കും എന്‍റെ സ്നേഹവും ഊര്‍ജ്ജവും എല്ലാം അതിനായി സമര്‍പ്പിക്കും.

അതിനെ പരമാവധി സംരക്ഷിക്കും. പക്ഷേ എന്തെങ്കിലും തരത്തില്‍ അത് ടോക്സിക്കായാല്‍ ആരെക്കാളും മുന്‍പേ ഞാന്‍ അതില്‍ നിന്നും പുറത്ത് കടക്കും. അതില്‍ ഞാന്‍ സമയം കളയില്ല. കാരണം എന്‍റെ ചുറ്റുമുള്ള ലോകം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്"- സുസ്മിത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടനും മോഡലുമായ റോഹമാൻ ഷോളുമായി സുസ്മിത മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ 2021 ൽ ഇരുവരും വേർപിരിഞ്ഞു. തങ്ങൾ വേർപിരിഞ്ഞുവെന്നും എന്നാൽ സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത അന്ന് ആരാധകരോട് പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT