Girish AD 
Entertainment

'പ്രേമലു 2 വിന് വേണ്ടി ഒരു വര്‍ഷം കളഞ്ഞു, അത് വല്ലാതെ ബാധിച്ചു'; ബെത്‌ലേഹം വിജയാഘോഷത്തിലും 'വിഷമം' മാറാതെ ഗിരീഷ്

ഗിരീഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയാഘോഷ വേദിയില്‍ സംവിധായകന്‍ ഗിരീഷ് എഡി പറഞ്ഞ വാക്കുകള്‍ വൈറലാവുകായണ്. പ്രേമലു 2 വിന് വേണ്ടി ഒരു വര്‍ഷം നഷ്ടപ്പെടുത്തിയെന്നും ആ നിരാശയില്‍ നിന്നുമാണ് ബെത്‌ലേഹമിലേക്ക് എത്തിയതെന്നുമാണ് ഗിരീഷ് പറയുന്നത്. തനിക്ക് പിന്തുണയുമായി ഒപ്പം നിന്ന സഹ എഴുത്തുകാരന്‍ കിരണ്‍ ജോസിയ്ക്കും നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസിനും ഗിരീഷ് എഡി നന്ദി പറയുന്നു.

''പ്രേമലു കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഈ സിനിമ തുടങ്ങുന്നത്. അത്രയും നാള്‍ പ്രേമലു ടുവിന്റെ ജോലികളിലായിരുന്നു. അത് അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നു. ഞങ്ങളുടെ ഒരു വര്‍ഷം പോയി എന്നത് ഒരു പ്രശ്‌നമായിരുന്നു. അത് കളയേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഇത് ചെയ്യാമെന്ന ചിന്ത വരുന്നത്'' ഗിരീഷ് എഡി പറയുന്നു.

''അതിന് മുമ്പ് തന്നെ ഇത് ചെയ്യാമെന്നുണ്ടായിരുന്നു. പക്ഷെ പ്രേമലു അത്ര വലിയ വിജയമായപ്പോള്‍ പ്രേമലു ടു എന്ന ആശയം വന്നതോടെ അതിന് പിന്നാലെ പോയതാണ്. ആ സമയത്ത് കുറച്ച് പാടായിരുന്നു. അന്നേരം കൂടെ നിന്നത് ഭാവനാ സ്റ്റുഡിയോസും കിരണ്‍ ജോസിയും ഡയറക്ഷന്‍ ടീമുമാണ്. അവര്‍ വളരെ സപ്പോര്‍ട്ടീവ് ആയി നിന്നതിനാലാണ് വളരെ പെട്ടെന്നു തന്നെ ബെത്‌ലഹേമിന്റെ തിരക്കഥ എഴുതി തീര്‍ക്കാന്‍ സാധിച്ചത്'' എന്നും ഗിരീഷ് എഡി പറയുന്നു.

''പ്രേമലു 2 ഇറങ്ങുമായിരുന്നുവെങ്കില്‍ വിഷുവിനാകുമായിരുന്നു. അത് കഴിഞ്ഞ് മൂന്നാല് മാസം കഴിഞ്ഞാണ് ബെത്‌ലേഹം ഇറങ്ങിയത്. അത്ര സമയമൊന്നും നഷ്ടമായിട്ടില്ല. അത്രയും വേഗത്തില്‍ അതിന്റെ വര്‍ക്കുകള്‍ ചെയ്തതിനാലാണത്. അപ്പോഴും ഇത്ര വലിയ വിജയമാകുമെന്ന് കരുതിയിരുന്നില്ല. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത് വ്യക്തിപരമായ വിജയമായി കരുതുന്നു. അതിന് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി'' എന്നും ഗിരീഷ് എഡി പറയുന്നു.

ഗിരീഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രേമലുവിലെ നായകന്‍ നസ്ലെനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രണ്ടാം ഭാഗം ഉപേക്ഷിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നസ്ലെന്‍ തിരക്കഥയില്‍ പൂര്‍ണ തൃപ്തനായിരുന്നില്ലെന്നും ഉയര്‍ന്ന പ്രതിഫലം ചോദിച്ചുവെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് നസ്ലെനോ ഗിരീഷ് എഡിയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

I lost one year because of Premalu 2, says Girish AD at Bethlehem Kudumba Unit success celebration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ

16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!

യൂറോപ്പ് അശാന്തം?, ഉയർന്ന ജീവിതച്ചെലവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; തീവെയ്പ്, കൊള്ള

'ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഒരു പരാതിയുമില്ല'

നമ്പർ പ്ലേറ്റിലെ ചിത്രപ്പണിക്ക് പിടിവീഴും, 5000 രൂപ വരെ പിഴ; ഈ 14 എണ്ണം നിയമവിരുദ്ധം, ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി