ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാൻ സെലിബ്രിറ്റിയാണെന്ന് പറയരുതായിരുന്നു, വേണ്ടിവന്നാൽ കപ്പലണ്ടി വിൽക്കും'; ക്ഷമ ചോദിച്ച് 'കച്ചാ ബ​ദാം' പാട്ടുകാരൻ

സ്റ്റാര്‍ഡവും മാധ്യമ ശ്രദ്ധയും അധിക നാള്‍ നീണ്ടു നില്‍ക്കില്ല. വ്യക്തി എന്ന നിലയില്‍ താന്‍ മാറിയിട്ടില്ലെന്നും ഭൂപൻ ഭട്യാകർ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ തരം​ഗം തീർത്ത ​ഗാനമാണ് കച്ചാ ബദാം. പശ്ചിമ ബം​ഗാൾ സ്വദേശിയായ ഭൂപൻ ഭട്യാകർ കപ്പലണ്ടി വിൽപ്പനയ്ക്കിടെ പാടിയ ​ഗാനമാണ് വൻ വൈറലായത്. അതോടെ ഭൂപനും ശ്രദ്ധിക്കപ്പെട്ടു. വിഡിയോയിൽ സ്റ്റൈലിഷ് ​ഗെറ്റപ്പിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അതിനു പിന്നാലെ താൻ ഇപ്പോൾ സെലിബ്രിറ്റിയാണെന്നും അതിനാൽ കപ്പലണ്ടി കച്ചവടം നടത്തില്ലെന്നും ഭൂപൻ പറഞ്ഞിരുന്നു. എന്നാൽ സ്വയം സെലിബ്രിറ്റി എന്നു വിചാരിച്ചതിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. 

താൻ സെലിബ്രിറ്റിയാണെന്ന പ്രസ്താവന നടത്തിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്നായിരുന്നു ഭൂപന്റെ പ്രതികരണം. ഞാനത് പറയരുതായിരുന്നു എന്ന് എനിക്കിപ്പോൾ മനസിലായി. ജനങ്ങളാണ് എന്നെ സെലിബ്രിറ്റിയാക്കിയത്. വേണ്ടി വന്നാൽ ഇനിയും താൻ ബദാം കച്ചവടം നടത്തും.- ഭൂപൻ പറഞ്ഞു. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ആളുകളുടെ സ്‌നേഹം ലഭിച്ചത് ഭാഗ്യമായാണ് കണക്കാക്കുന്നത്. താന്‍ സാധാരണക്കാരനാണെന്നും തന്റെ ജീവിതം എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ഡവും മാധ്യമ ശ്രദ്ധയും അധിക നാള്‍ നീണ്ടു നില്‍ക്കില്ല. വ്യക്തി എന്ന നിലയില്‍ താന്‍ മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിലെ വഴിയോരങ്ങളിൽ ബദാം വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു ഭൂപൻ ഭട്യാകർ. ഒരു ദിവസം കച്ചവടത്തിനിടെ ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് ‘കച്ചാ ബദം’ പാട്ട് പാടിയത്. അവിടെയുണ്ടായിരുന്ന ആരോ ഇതിന്റെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഭൂപന്റെ തലവര തെളിഞ്ഞത്. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ വൈറൽ ആയി. പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് താൻ സെലിബ്രിറ്റി ആയതിനാൽ ഇനി വഴിയോരക്കച്ചവടം നടത്തുന്നതു ശരിയല്ലെന്ന് ഭൂപതി പറഞ്ഞത്. ഭൂപന്റെ ഈ വാക്കുകൾ ചർച്ചയായതോടെ സമൂഹമാധ്യമങ്ങളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍