പ്രിയാമണി, ഷാരുഖ് ഖാനൊപ്പം താരം/ ഫേയ്സ്ബുക്ക് 
Entertainment

'ഷാരുഖ് തന്ന 300 രൂപ ഇപ്പോഴും എന്റെ പേഴ്സിലുണ്ട്'; ചെന്നൈ എക്സ്പ്രസ് ഓർമയുമായി പ്രിയാമണി

'രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. തന്റെ നേട്ടത്തിലുള്ള അഹന്തയൊന്നും അദ്ദേഹത്തിന് ഇല്ല'

സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാനൊപ്പമുള്ള മനോഹരമായ ഓർമ പങ്കുവെച്ച് നടി പ്രിയാമണി. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലാണ് ഷാരുഖ് ഖാനൊപ്പം പ്രിയാമണി ഒന്നിക്കുന്നത്. ചിത്രത്തിലെ വൺ ടൂ ത്രി ഫോർ എന്നു തുടങ്ങിയ ​ഗാനത്തിലാണ് പ്രിയാമണി അതിഥി വേഷത്തിൽ എത്തിയത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിങ്ങായിരുന്നു. അതിനിടെ 300 രൂപ ഷാരുഖ് ഖാൻ തനിക്കു നൽകിയെന്നും അത് ഇപ്പോഴും പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. 

''ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. തന്റെ നേട്ടത്തിലുള്ള അഹന്തയൊന്നും അദ്ദേഹത്തിന് ഇല്ല. പാട്ടിന്റെ ചിത്രീകരണം അഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു. മികച്ച ഒരനുഭവമായിരുന്നു അത്. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹം പെരുമാറിയത്. ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്സിലുണ്ട്''എന്ന് പ്രിയാമണി പറയുന്നു.

തെന്നിന്ത്യയും കടന്നും ബോളിവുഡിൽ എത്തിനിൽക്കുകയാണ് പ്രിയാമണി ഇപ്പോൾ. മനോജ് ബാജ്പെയിയുടെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ സീരിസ്ഫാമിലി മാനിൽ ശക്തമായ കഥാപാത്രമായാണ് പ്രിയാമണി എത്തുന്നത്. മികച്ച അഭിപ്രായമാണ് ​സീരിസിന് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

മലയാളി ബ്രാന്റ് ഓഫ് തമാശയുടെ ബ്രാന്റ് അംബാസിഡര്‍; ശ്രീനി മറക്കാന്‍ പറഞ്ഞാലും, ഓര്‍ക്കാതിരിക്കാനാകില്ല ആ ഡയലോഗുകള്‍

ശ്രീനിവാസന് വിട നല്‍കി കൊച്ചി നഗരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ പത്തിന്

280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫര്‍, 50 ശതമാനം വരെ വിലക്കുറവ്; സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍

കൂടുതല്‍ നേട്ടം എസ്‌ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്‌ക്കോ?; കണക്ക് പറയുന്നത്

SCROLL FOR NEXT