തീപ്പെട്ടി ​ഗണേശൻ, രാഘവ ലോറൻസ്/ ഫേയ്സ്ബുക്ക് 
Entertainment

തീപ്പെട്ടി ​ഗണേശന്റെ കുട്ടികളെ ഞാൻ സംരക്ഷിക്കും; ഉറപ്പു നൽകി രാഘവ ലോറൻസ്

ഗണേശന് ആ​ദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട പങ്കുവച്ച ട്വീറ്റിലൂടെയാണ് മക്കളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത‌രിച്ച നടൻ തീപ്പെട്ടി ​ഗണേശന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് നടനും സംവിധായകനുമായ രാഘവ ലോറൻസ്. ഗണേശന് ആ​ദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട പങ്കുവച്ച ട്വീറ്റിലൂടെയാണ് മക്കളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയത്. 

‘സഹോദരാ. താങ്കളുടെ കുട്ടികളുടെ കാര്യങ്ങൾ ഞാൻ സംരക്ഷിക്കും.. അങ്ങേയ്ക്ക് ആത്മശാന്തി നേരുന്നു‘ - രാഘവ ലോറൻസ് കുറിച്ചു. ലോക്ക്ഡൗണിൽ സാമ്പത്തികമായി ബന്ധുമുട്ടിയ തീപ്പെട്ട ​ഗണേശന് നേരത്തേയും താരം സഹായം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗണേശൻ മരിക്കുന്നത്. നീണ്ടനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 

ലോക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ​ഗണേശൻ നടൻ അജിത്തിനോട് സഹായം അഭ്യർത്ഥിച്ച് രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്റെ യഥാർത്ഥ പേരായ കാർത്തിക് എന്ന് അജിത്ത് മാത്രമാണ് വിളിച്ചിരുന്നതെന്നും തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ അദ്ദേഹം ഉറപ്പായും സഹായിക്കും എന്നുമാണ് ​ഗണേശൻ വിഡിയോയിലൂടെ പറഞ്ഞത്. തുടർന്ന് നടൻ രാഘവ ലോറൻസ് സഹായവുമായി എത്തിയിരുന്നു. 2019ൽ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശൻ അവസാനം പ്രത്യക്ഷപ്പെട്ടത്. ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്‍താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT