എംടി വാസുദേവന്‍ നായര്‍  ഫയല്‍
Entertainment

'സ്വപ്‌നങ്ങള്‍ വിറ്റാണ് അവിടെ നാം വ്യാപാരം നടത്തുന്നത്'; മലയാളി നെഞ്ചേറ്റിയ ആ എംടി ഡയലോഗുകള്‍

മാലോകരുടെ ചോദ്യത്തിനോ, നിനക്കോ മറുപടി വേണ്ടത്?. പറഞ്ഞു തരാം. നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കെഞ്ചും. ചിരിച്ചുകൊണ്ട് കരയും, മോഹിച്ച് കൊണ്ട് വെറുക്കും

സമകാലിക മലയാളം ഡെസ്ക്

ഒരു വടക്കന്‍ വീരഗാഥ

മമ്മൂട്ടി

ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. ജീവിതത്തില്‍ ചന്തുവെ തോല്‍പ്പിച്ചിട്ടുണ്ട്. പലരും. പലവട്ടം. മലയനോട് തൊടുത്ത് മരിച്ച എന്റെ അച്ഛന്‍ ആദ്യം തന്നെ എന്നെ തോല്‍പ്പിച്ചു. സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ കൈവിറച്ച ഗുരുനാഥന്‍ എന്നെ തോല്‍പ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്‌നേഹം തൂക്കിനോക്കിയപ്പോള്‍ മോഹിച്ച പെണ്ണും എന്നെ തോല്‍പ്പിച്ചു. അവസാനം... അവസാനം...സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്‍പ്പിച്ചു. തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.

പഞ്ചാഗ്നി

മോഹന്‍ലാല്‍

ഞാന്‍...ഞാന്‍ മാത്രമാണ് എന്റെ ദുഃഖം. എന്റെ സ്‌നേഹം, എന്റെ രോഷം. എല്ലാം എന്റെതുമാത്രം. ചിന്ത ഞാന്‍ ഒരിക്കലും പണയം വെച്ചിട്ടില്ല.

വൈശാലി

വൈശാലി സിനിമയില്‍ നിന്ന്‌

സമ്മാനങ്ങള്‍ വേണ്ട... അനുഗ്രഹം, പിന്നെ അങ്ങയുടെ മനസ്സില്‍ ഒരു പ്രാര്‍ഥനയും. ശാപം കൊണ്ട് ശിലയായി മാറാന്‍ മകളെത്തന്നെ അയച്ചു എന്ന് ദുഃഖിക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥന.

അക്ഷരങ്ങള്‍

മമ്മൂട്ടി

സ്വല്‍പം അധികാരം, ചില്ലറ ആരാധകര്‍ അപ്പഴക്ക് സ്വന്തം കാല്‍കീഴിലായി ലോകം എന്നുതോന്നരുത്

തൃഷ്ണ

മമ്മൂട്ടി

ഒരു സ്ത്രീയെ കാണാന്‍ കാത്തിരിക്കുക. ഒരുവാക്കുകേള്‍ക്കാന്‍ ആഗ്രഹിക്കുക. ഒറ്റയ്ക്കാവുമ്പോള്‍ സങ്കല്‍പ്പിക്കുക. അതൊരു പുതിയ അനുഭവമാണ് എനിക്ക്.

വാരിക്കുഴി

എംടി വാസുദേവന്‍ നായര്‍

പ്രായോഗിക ബുദ്ധി എന്നൊക്കെ ആളുകള്‍ പറയുന്നത് നമുക്ക് വിധിച്ചതല്ല. സ്വല്‍പം ആദര്‍ശം, അരപ്പട്ടിണി, അവസാനം നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് ഒരു നെടുവീര്‍പ്പ്, എന്റെയും നിന്റെയുമൊക്കെ ജീവചരിത്രം മൂന്നു വാചകങ്ങളില്‍ തീരും ചാവുമ്പോള്‍

മുറപ്പെണ്ണ്

എംടി വാസുദേവന്‍ നായര്‍

സ്വപ്‌നമല്ല, ഇത് ജീവിതമാണ് കുട്ടി. ജീവിതം കമ്പോളസ്ഥലമാണ്. സ്വപ്‌നങ്ങള്‍ വിറ്റാണ് അവിടെ നാം വ്യാപാരം നടത്തുന്നത്.

നഗരമേ നന്ദി

എംടി വാസുദേവന്‍ നായര്‍

നഗരത്തില്‍ ഒരു മാളത്തില്‍ ഉറങ്ങി കിടന്നവനാണ് ഞാന്‍. വീട്, കുടുംബം, സ്‌നേഹം ഇതൊന്നും സ്വപ്‌നം കാണാതെ, കുടുതല്‍ ആശിച്ചുപോയി. അതാണെന്റെ തെറ്റ്. നിയേല്‍പ്പിച്ച മുറിവിന്റെ ആഴം കുഞ്ഞുലക്ഷ്മി നിനക്കറിയില്ല. ആര്‍ക്കുമറിയില്ല. എല്ലാ ഒരു കടംകഥായിരുന്നുവെന്ന് കരുതി മറന്നേക്കൂ

കൊച്ചു തെമ്മാടി

എംടി വാസുദേവന്‍ നായര്‍

എഴുതാത്ത വലിയ കഥയും ചുമന്ന് നടക്കുമ്പോള്‍ പൊട്ടും പൊടിയും മാത്രം വില്‍ക്കാന്‍ വിഷമം. അക്ഷരവൈരികളുടെ ലോകമാണ് വിദ്യാലയം എന്നുധരിച്ച് സമാധാനിച്ചിരിക്കുകയായിരുന്നു. ടീച്ചര്‍ എന്റെ സിദ്ധാന്തം തെറ്റിച്ചുകളഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

SCROLL FOR NEXT