Asha Bhosle  Instagram
Entertainment

'അഭി ന ജാവോ ഛോഡ് കര്‍..'; കൂട്ടിരിക്കാന്‍ ഇനി ആ ഗാനങ്ങള്‍ മാത്രം!

ഇന്ത്യന്‍ ജനതയുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനും കൂട്ടിരുന്ന ആ ശബ്ദം നിലച്ചിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ആശ ഭോസ്ലെയും പടിയിറങ്ങിയിരിക്കുന്നു. ഒരുകാലഘട്ടത്തിന്റെ ശബ്ദമായിരുന്ന, ഇന്ത്യന്‍ സിനിമ സംഗീതത്തെ തന്നെ നിര്‍വചിച്ച ശബ്ദങ്ങളിലൊന്നിന്റെ ഉടമയായ ആശ ഭോസ്ലെ വിടവാങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹ്ത്തിനും കൂട്ടിരുന്ന ആ ശബ്ദം നിലച്ചിരിക്കുകയാണ്.

ലത മങ്കേഷ്‌കറും മുഹമ്മദ് റാഫിയും മുകേഷും കിഷോര്‍ കുമാറുമടങ്ങുന്ന ഇതിഹാസങ്ങളുടെ നിരയിലെ അവസാനത്തെയാളാണ് പടിയിറങ്ങുന്നത്. ആശ തായ് എന്ന് ആരാധകരും സിനിമാ ലോകവും സ്‌നേഹത്തോടെ വിളിച്ച, ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ഇതിഹാസ ഗായിക ഇനിയില്ല. എങ്കിലും അവര്‍ ബാക്കി വച്ചു പോയ പാട്ടുകള്‍ എന്നും ഇവിടെയുണ്ടാകും. ഒരു കാലത്തിന്റെ ശേഷിപ്പായി. ആശ ഭോസ്ലെയുടെ പാട്ടുകള്‍ക്കിടയിലൊരു തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്നിരിക്കിലും, അവര്‍ അനശ്വരമാക്കിയ ചില പാട്ടുകളിലൂടെ

അഭി ന ജാവോ ഛോഡ് കര്‍

ഇതിഹാസ ഗായകന്‍ മുഹമ്മദ് റാഫിയ്‌ക്കൊപ്പം ആശ ഭോസ്ലെ അനശ്വരമാക്കിയ ഗാനം. ജയ്‌ദേവ് സംഗീതമൊരുക്കിയ ഗാനം ഇന്‍സ്റ്റഗ്രാം റീലിന്റെ കാലത്തും പ്രണയിതാക്കള്‍ക്ക് കൂട്ടിരിക്കുന്നു. സഹീര്‍ ലുഥിയാന്‍വിയായിരുന്നു പാട്ടിന് വരികളെഴുതിയത്. 1961 ല്‍ പുറത്തിറങ്ങിയ ഹം ദോനോം എന്ന ചിത്രത്തിലേതാണ് ഗാനം. ദേവ് ആനന്ദും സാധ്‌നയുമായിരുന്നു ഗാനരംഗത്ത് അഭിനയിച്ചത്.

ചുരാ ലിയ തൂനേ ജോ ദില്‍ക്കോ

1973 ല്‍ പുറത്തിറങ്ങിയ യാദോം കി ബാരാത്ത് എന്ന ചിത്രത്തിലെ അനശ്വരഗാനം. മുഹമ്മദ് റാഫിയായിരുന്നു ആശയ്‌ക്കൊപ്പം പാടിയത്. സീനത്ത് അമനും വിജയ് അറോറയും അഭിനയിച്ച പാട്ടിന്റെ സംഗീതം ഒരുക്കിയത് ആര്‍ഡി ബര്‍മന്‍ ആയിരുന്നു. മജ്രൂഹ് സുല്‍ത്താന്‍പുരിയുടേതായിരുന്നു വരികള്‍. താന്‍ പാടിയതില്‍ പ്രിയപ്പെട്ട പാട്ടുകളിലൊന്നായിട്ടാണ് ആശ ഭോസ്ല ഈ ഗാനത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഇന്‍ ആഖോം കി മസ്തി കെ

അഖ്‌ലാഖ് മുഹമ്മദ് ഖാന്റെ ഗസല്‍ ആശ ഭോസ്ലെയുടെ ശബ്ദത്തില്‍ ഇന്ത്യന്‍ സിനിമാലോകത്തേക്ക് കടന്നു വരുന്നത് ഉമറോ ജാന്‍ എന്ന ചിത്രത്തിലൂടെയാണ്. രേഖയുടെ വര്‍ണനാതീതമായ സ്‌ക്രീന്‍പ്രസന്‍സിനൊപ്പം ആരാധകരുടെ മനസിലേക്ക് ആശയുടെ ശബ്ദവും എന്നന്നേക്കുമായി ഇടം കണ്ടെത്തി. 1981 ല്‍ പുറത്തിറങ്ങിയ ചിത്രത്തിനായി സംഗീതമൊരുക്കിയത് ഖയാം ആയിരുന്നു. ഇന്നും ഇന്ത്യ ഈ ഗാനം ഏറ്റുപാടുന്നു, ആഘോഷിക്കുന്നു.

ധം മരോ ധം

ഇന്ത്യന്‍ സിനിമയിലെ ഒ.ജി റെട്രോ സെലിബ്രേഷന്‍ ഗാനം. ഹിപ്പി കള്‍ച്ചറിന്റെ ആഘോഷരാവ് അവതരിപ്പിച്ച ഗാനത്തിലൂടെ സീനത്ത് അമനും ആശ ഭോസ്ലെയും ഇന്ത്യന്‍ പോപ്പ് കള്‍ച്ചറിലെ ഐക്കോണിക് നിമിഷങ്ങളിലൊന്നാണ് സമ്മാനിച്ചത്. 1971 ല്‍ പുറത്തിറങ്ങിയ ഹരേ രാമ ഹരേ കൃഷ്ണയിലെ പാട്ടിന് സംഗീതം ഒരുക്കിയത് ആര്‍ഡി ബര്‍മന്‍ ആയിരുന്നു. പിന്നീട് പലകാലത്തായി റീമേക്ക് ചെയ്യപ്പെട്ട ഗാനത്തിന് വരികളെഴുതിയത് ആനന്ദ് ബക്ഷിയായിരുന്നു.

ആജ ആജ മേം ഹൂം പ്യാര്‍ തേരാ

തന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നേരിട്ട പാട്ടെന്നാണ് ഈ ഗാനത്തെക്കുറിച്ച് ആശ ഭോസ്ലെ പറഞ്ഞിരിക്കുന്നത്. ആര്‍ഡി ബര്‍മന്‍ സംഗീതം ഒരുക്കിയ പാട്ട് ആശയ്‌ക്കൊപ്പം പാടിയത് മുഹമ്മദ് റാഫിയായിരുന്നു. തീസരി മന്‍സില്‍ എന്ന 1966 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലേതായിരുന്നു ഗാനം. മജ്രൂഹ് സുല്‍ത്താന്‍പുരിയായിരുന്നു പാട്ടിന് വരികളെഴുതിയത്.

Asha Bhosle passes awaya. But her iconic songs will remain forever. a list of five legendry songs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി