ഇലിയാന ഡിക്രൂസ് ഇന്‍സ്റ്റഗ്രാം
Entertainment

'ഇതാണ് എന്റെ പുതിയ ജീവിതം': കുറിപ്പുമായി ഇലിയാന ഡിക്രൂസ്

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ യഥാര്‍ത്ഥമാണെന്നും അതില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് താനെന്നുമാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വര്‍ഷമാണ് നടി ഇലിയാന ഡിക്രൂസ് തന്റെ മകന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ചതോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ പുതിയ ജീവിതം ആരാധകര്‍ക്ക് പരിചയപ്പെടുത്തിരിക്കുകയാണ് താരം. മേക്കപ്പൊന്നുമില്ലാതെ പജാമ ധരിച്ച് സോഫയില്‍ ചാരിയിരിക്കുന്ന ഇലിയാനയെ ആണ് ചിത്രത്തില്‍ കാണുന്നത്. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ യഥാര്‍ത്ഥമാണെന്നും അതില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് താനെന്നുമാണ് താരം പറയുന്നത്.

ഇലിയാന ഡിക്രൂസിന്റെ കുറിപ്പ് വായിക്കാം

എന്റെ ഫോട്ടോ എടുത്തിട്ടോ അത് പങ്കുവച്ചിട്ടോ ഏറെ നാളായി. കുഞ്ഞിനും വീടിനുമായി മുഴുവന്‍ സമയവും ചെലവഴിക്കുന്നതിനാല്‍ എനിക്കുവേണ്ടി ചെലവാക്കാന്‍ സമയം ലഭിക്കാറില്ല. ഭൂരിഭാഗം സമയവും ഞാന്‍ പജാമയിലായിരിക്കും. കുഞ്ഞിക്കൈകള്‍ മുടിയില്‍ പിടിക്കാതിരിക്കാന്‍ എപ്പോഴും ഒട്ടും ആകര്‍ഷകമല്ലാതെ ബണ്‍ ചെയ്ത് വെക്കുകയാണ് പതിവ്. അതിനാല്‍ തന്നെ സെല്‍ഫി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാറുപോലുമില്ല.

സത്യം പറഞ്ഞാല്‍ ചില സമയങ്ങളില്‍ വളരെ ശ്രമകരമാണ്. എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മികച്ച കാര്യം ഈ കുഞ്ഞായതിനാല്‍ ഞാന്‍ പരാതിയൊന്നും പറയുന്നില്ല. പക്ഷേ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനേക്കുറിച്ച് നമ്മള്‍ അധികം സംസാരിക്കാറില്ല. അത് യാഥാര്‍ത്ഥ്യമാണ്. എന്നെ മെച്ചപ്പെടുത്താനായി എല്ലാ ദിവസവും എന്തെങ്കിലും രീതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 30 മിനിറ്റ് വര്‍ക്കൗട്ടും അതിനുശേഷമുള്ള അഞ്ച് മിനിറ്റ് കുളിയും പല അത്ഭുതങ്ങളും കാണിക്കും. പക്ഷേ പലപ്പോഴും എനിക്ക് അതിന് സാധിക്കാറില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനാല്‍ ഇവിടേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ പുതിയ ജീവിതം നിങ്ങളെ കാണിക്കാന്‍. വളരെ പെട്ടെന്ന് തിരിച്ചെത്തിയ അമ്മയാവാന്‍ എനിക്കാവില്ല. എന്നോടും എന്റെ ശരീരത്തോടും ഞാന്‍ കരുണ കാണിക്കുകയാണ്. ആരോഗ്യത്തോടെ ഇരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ ഞാന്‍ തിരിച്ചുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം