അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ബന്ദറി'ലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്. ബോബി ഡിയോൾ നായകനായെത്തിയ 'ബന്ദർ' ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്ന കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്.
ഒരു ദിവസം അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കണമെന്നത് തന്റെ ഉള്ളിലെ ആഴമേറിയ ആഗ്രഹമായിരുന്നുവെന്ന് ഇന്ദ്രജിത് കുറിച്ചു. താൻ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയും സത്യസന്ധനായ സഹനടന്മാരിൽ ഒരാളാണ് ബോബി ഡിയോളെന്നും ഇന്ദ്രജിത് പറഞ്ഞു.
ഇത്രയധികം മനോഹരമായ ആളുകളെയും അത്ഭുതകരമായ കലാകാരന്മാരെയും കണ്ടുമുട്ടാനും അവരോടൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞതിൽ നന്ദിയുണ്ടെന്നും ഇന്ദ്രജിത് കൂട്ടിച്ചേർത്തു. 'ബന്ദർ' ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു ഇന്ദ്രജിത്തിന്റെ കുറിപ്പ്.
"ഗാങ്‌സ് ഓഫ് വസിപൂർ കണ്ടപ്പോൾ മുതൽ, അനുരാഗ് കശ്യപിനൊപ്പം ഒരു ദിവസം പ്രവർത്തിക്കണമെന്നത് എന്റെ ഉള്ളിലെ ആഴമേറിയ ആഗ്രഹമായിരുന്നു. നിങ്ങൾ എന്തെങ്കിലും നേടണം എന്ന് അതിയായി ആഗ്രഹിക്കുമ്പോൾ, അത് നേടാനായി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് പറയുന്നതു പോലെ.
ഇപ്പോൾ ആഗ്രഹിച്ചതുപോലെ ബന്ദർ സാധ്യമായിരിക്കുന്നു. ഇങ്ങനെയൊരു പഠനാനുഭവത്തിന് അനുരാഗ് കശ്യപിന് നന്ദി. നിങ്ങളോടൊപ്പം ജോലി ചെയ്യുന്നതും സമയം ചെലവഴിക്കുന്നതും സിനിമ, ജീവിതം, അതിനിടയിലുള്ള എല്ലാത്തിനെയും കുറിച്ചുള്ള ഒരു മാസ്റ്റർക്ലാസ് ആയിരുന്നു.
സ്നേഹം ബഹുമാനം... ഞാൻ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയും സത്യസന്ധനായ സഹനടന്മാരിൽ ഒരാളാണ് ബോബി ഡിയോൾ. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതായിരിക്കും!. ഇത്രയധികം മനോഹരമായ ആളുകളെയും അത്ഭുതകരമായ കലാകാരന്മാരെയും കണ്ടുമുട്ടാനും അവരോടൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞതിൽ നന്ദി.."- ഇന്ദ്രജിത് കുറിച്ചു. 2010-ൽ പുറത്തിറങ്ങിയ 'ദ് വെയിറ്റിങ് റൂം' ആണ് ഇന്ദ്രജിത്തിന്റേതായി ഇതിന് മുൻപ് റിലീസിനെത്തിയ ഹിന്ദി ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates