Indrans 
Entertainment

പഠിക്കാന്‍ മിടുക്കനായിരുന്നു, യൂണിഫോം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്നു: ഇന്ദ്രന്‍സ്

പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സമാനതകളില്ലാത്ത കരിയറാണ് ഇന്ദ്രന്‍സിന്റേത്. വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഹാസ്യതാരമായി തിളങ്ങി. ഏറെക്കാലം ആ ലൂപ്പില്‍ തന്നൊയിരുന്നു. പക്ഷെ കാലം മാറിയപ്പോള്‍ ഇന്ദ്രന്‍സിലെ നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും രാജ്യാന്തര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

അഭിനയം കൊണ്ട് ഞെട്ടിപ്പിക്കുന്നത് പോലെ തന്നെ തന്റെ ജീവിതത്തിലെ ലാളിത്യം കൊണ്ടും ഇന്ദ്രന്‍സ് കയ്യടി നേടാറുണ്ട്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്‌കൂള്‍ ജീവിതത്തെക്കുറിച്ചും ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. നന്നായി പഠിക്കുമായിരുന്നിട്ടും യൂണിഫോം വാങ്ങാന്‍ കാശില്ലാത്തതു കൊണ്ടാണ് പഠനം നിര്‍ത്തേണ്ടി വന്നതെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

''പഠിച്ചതെല്ലാം തിരുവനന്തപുരം കുമാരപുരത്താണ്. കുട്ടിക്കാലവും കുമാരപുരത്ത് തന്നെയായിരുന്നു. സ്‌കൂള്‍ ജീവിതം കഴിഞ്ഞതോടെ പഠനവും നിര്‍ത്തി. പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു. എപ്പോഴും ഒന്നാം റാങ്ക് എല്ലാം കിട്ടിക്കൊണ്ടിരുന്നതാണ്. അന്നൊക്കെ മാര്‍ക്ക് അനുസരിച്ചായിരുന്നു കുട്ടികളെ ക്ലാസില്‍ ഇരുത്തുക. അതിനാല്‍ ഞാന്‍ എപ്പോഴും മുന്‍ ബെഞ്ചില്‍ തന്നെയാകും ഉണ്ടാകുക.'' ഇന്ദ്രന്‍സ് പറയുന്നു.

''പക്ഷെ പിന്നീട് നാലാം ക്ലാസ് ആയപ്പോഴേക്കും യൂണിഫോം ഒരു പ്രശ്‌നമായി. അങ്ങനെ ഒരു വര്‍ഷം സ്‌കൂളില്‍ പോയില്ല. ഒരു വര്‍ഷം കഴിഞ്ഞു പോയി. അന്ന് ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വീട്ടില്‍ പ്രശ്‌നങ്ങള്‍ ആയിരുന്നു. അങ്ങനെ ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും നാലാം ക്ലാസില്‍ പോയി. പിന്നേയും യൂണിഫോം കര്‍ശനമാക്കിയതോടെ വീണ്ടും പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. ഞങ്ങള്‍ ഏഴ് മക്കള്‍ ഉള്ള കുടുംബമായിരുന്നു. അതില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു ഞാന്‍'' എന്നും അദ്ദേഹം പറയുന്നു.

Indrans stopped going to school as his family had no money to buy uniforms.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി'; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പിഴ വരും മക്കളേ! ഇന്റര്‍നെറ്റ് തിരികെ വന്നതോടെ കാമറകള്‍ പണി തുടങ്ങി

ഓണത്തിന് ഇത്തവണയും കിറ്റ്; വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ചു

ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം

മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് കടുത്ത വരൾച്ച; മഴയ്ക്കായി തേക്കടിയിൽ സർവ്വമത പ്രാർത്ഥനയുമായി തമിഴ്‌നാട് കർഷകർ - വിഡിയോ