Vijay എക്സ്‌‌
Entertainment

'ചീഫ് മിനിസ്റ്റർ ദളപതി വിജയ്'; 'ജന നായകൻ' ടൈറ്റിൽ കാർഡ് ഇതുമതി എന്ന് നിർമാതാക്കളോട് ആരാധകർ

ഞങ്ങളുടെ ജന നായകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Author : സമകാലിക മലയാളം ഡെസ്ക്

ടിവികെ അധ്യക്ഷൻ വിജയ്‌യെ അഭിനന്ദിച്ച് ജന നായകൻ സിനിമയുടെ നിർമാതാക്കൾ. വിജയ്‌യുടെ കരിയറിലെ തന്നെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രമായിരുന്നു ജന നായകൻ. ജനുവരി 9 ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്.

"ഞങ്ങളുടെ ജന നായകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദളപതി വിജയ് സാർ, ഇന്ന് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്. ഇത് തീർച്ചയായും ഒരു വിപ്ലവമാണ്, വരും തലമുറകളിൽ ഇത് പ്രതിധ്വനിക്കും"- എന്നാണ് ജന നായകന്റെ നിർമാതാവ് വെങ്കട്ട് കെ നാരായണ കുറച്ചിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ജന നായകൻ റിലീസ് ചെയ്യുമ്പോൾ മുഖ്യമന്ത്രി വിജയ് എന്ന ടൈറ്റിൽ കാർഡ് വയ്ക്കണമെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

അതേസമയം അടുത്തിടെ ജന നായകൻ ഓൺലൈനിൽ ചോർന്നതും വൻ വി​വാദമായി മാറിയിരുന്നു. കെവിഎൻ പ്രൊഡക്ഷൻസ് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. മമിത ബൈജു, പൂജ ഹെ​ഗ്ഡെ എന്നിവരാണ് ചിത്രത്തിൽ നായിമാരായെത്തുന്നത്.

Cinema News: Jana Nayagan producer reacts to Vijay's election win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

SCROLL FOR NEXT