Jasmine Jaffer ഇന്‍സ്റ്റഗ്രാം
Entertainment

'ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല, എന്റെ അറിവില്ലായ്മ'; ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് വിവാദത്തില്‍ മാപ്പ് പറഞ്ഞ് ജാസ്മിന്‍

പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ച് ചെയ്തതല്ല

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയ താരം ജാസ്മിന്‍ ജാഫര്‍. നേരത്തെ ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ജാസ്മിന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് ചോദിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ജാസ്മിന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം മാപ്പ് ചോദിച്ചത്. വിവാദത്തിന് കാരണമായ റീല്‍ തന്റെ പേജില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട് താരം. തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നുമാണ് ജാസ്മിന്‍ പറയുന്നത്.

''എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു'' എന്നാണ് ജാസ്മിന്റെ പ്രതികരണം.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ജാസ്മിനെതിരായ പരാതി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലയ്ക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്.

ജാസ്മിന്‍ പങ്കുവച്ച റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. രണ്ടര മില്യണിലധികം പേര്‍ വീഡിയോ കണ്ടിരുന്നു. നിരവധി പേരാണ് കമന്റുകളിലൂടെ ജാസ്മിനെ വിമര്‍ശിച്ചെത്തിയത്. ഇതോടെ താരത്തിന് കമന്റ് ബോക്‌സ് ഓഫാക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയ താരമായ ജാസ്മിന്‍ ബിഗ് ബോസിലൂടെയാണ് താരമാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍.

Jasmine Jaffer appologises for making reels at Guruvayoor Temple pond. Deletes the video from her page too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT