ജയറാം (Jayaram) ഇൻസ്റ്റ​ഗ്രാം
Entertainment

'ആ സിനിമയിലേക്കുള്ള വിളി വന്നപ്പോള്‍ പൂജാ മുറിയിലേക്ക് ഓടി'; മലയാളത്തില്‍ നിന്നും മാറി നിന്നതിന് പിന്നില്‍; ജയറാം പറയുന്നു

എല്ലാ സിനിമയിലും നന്മ, പ്രാരാബ്ധം. ഒറ്റപ്പാലം ഭാഗത്തായിരിക്കും വീട്. മൂന്ന് പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ ഉണ്ടാകും

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെടുത്ത ഇടവേളയെക്കുറിച്ച് നടന്‍ ജയറാം. 2019 ലാണ് മലയാളത്തില്‍ നിന്നും അല്‍പ്പനാള്‍ മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ സ്ഥിരമായി ചെയ്യേണ്ടി വരുന്നതാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് ജയറാം പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്.

അങ്ങനെ ഇടവേളയെടുത്ത ശേഷം തനിക്ക് ലഭിച്ച സിനിമകളിലൊന്നാണ് ഓസ്‌ലര്‍ എന്നും അദ്ദേഹം പറയുന്നു. ഇതിനിടെ തന്നെ തേടി സത്യന്‍ അന്തിക്കാട് സിനിമ മകള്‍ എത്തിയപ്പോള്‍ താന്‍ ആദ്യം ചെയ്തത് പൂജാ മുറിയിലേക്ക് ഓടുകയായിരുന്നുവെന്നും ജയറാം പറയുന്നു.

''സത്യേട്ടന്‍ എന്നെ വിളിച്ച് അടുത്ത പടത്തില്‍ ജയറാം ആണ് ഹീറോയെന്ന്. ഞാന്‍ വേഗം പൂജാ മുറിയിലേക്ക് ഓടി. 2019 ല്‍ ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ തന്നെയാണെങ്കില്‍ കുറച്ചുനാള്‍ മലയാളം ചെയ്യണ്ട, ഒരു ഇടവേളയെടുക്കാം എന്ന് തീരുമാനിച്ചു. ചോദിച്ചപ്പോള്‍ ഇവരെല്ലാം നല്ലതാണെന്ന് പറയുകയും ചെയ്തു. മറ്റ് ഭാഷകളില്‍ കുറേ സിനിമകള്‍ ലഭിക്കുകയും ചെയ്തു. മലയാളത്തില്‍ നല്ല സിനിമകള്‍ ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു.'' ജയറാം പറയുന്നു.

''കുറേ കഥകളൊക്കെ കേട്ടിരുന്നു. ഒന്നിലും ഒരു സ്പാര്‍ക്ക് തോന്നിയില്ല. സ്ഥിരം കഥകളൊക്കെ തന്നെ. പ്രേക്ഷകരിലേക്ക് എത്തില്ലെന്ന് തോന്നി. അങ്ങനെ ഇരിക്കെ വന്ന സിനിമകളിലൊന്നാണ് ഓസ്‌ലര്‍. അതുപോലെ സത്യേട്ടന്റെ ഒരു വിളി വരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. സത്യേട്ടനോട് ഒരു മിനുറ്റേ എന്ന് പറഞ്ഞ് ഞാന്‍ പൂജാ മുറിയിലേക്ക് ഓടുകയായിരുന്നു'' എന്നും താരം പറയുന്നു. ഒരുകാലത്ത് താന്‍ ചെയ്തിരുന്നതെല്ലാം ഒരേ തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും ജയറാം പറയുന്നുണ്ട്.

''എല്ലാ സിനിമയിലും നന്മയുണ്ട്. പ്രാരാബ്ധം ഉണ്ടാകും. ഒറ്റപ്പാലം ഭാഗത്തായിരിക്കും വീട്. മൂന്ന് പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ ഉണ്ടാകും. തിരികിടയുണ്ടാകും. സ്‌നേഹിക്കുന്ന പെണ്ണും അതിനെ എതിര്‍ക്കുന്ന ആങ്ങളമാരും. തല്ലാന്‍ നടക്കുന്ന സംഘവുമൊക്കെ ഉണ്ടാകും'' എന്നാണ് തന്റെ ഒരുകാലത്തെ നായകന്മാരെക്കുറിച്ച് ജയറാം പറയുന്നത്. അതേസമയം, ഇപ്പോഴും ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോട്ട് എടുക്കും മുമ്പ് എനിക്ക് കയ്യും കാലും വിറയ്ക്കുമെന്നും ജയറാം പറയുന്നു.

ആശകള്‍ ആയിരം ആണ് ജയറാമിന്റെ പുതിയ സിനിമ. ഓസ്‌ലറിന് ശേഷം റിലീസ് ചെയ്യുന്ന ജയറാമിന്റെ മലയാള സിനിമയാണ് ആശകള്‍ ആയിരം. മകന്‍ കാളിദാസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ചര്‍ച്ചയായി മാറിയിരുന്നു.

Jayaram opens up about his break from malayalam cinema. He ran into pooj room when he got a call from director Sathyan Anthikad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന വഴിയില്‍ വിഴിഞ്ഞം; പൈലിങ്ങിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി, രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം

'കാത്തിരുന്ന ഷാരുഖിനെ തിരിച്ചു കിട്ടി!, 'ഇതാരാ പെൻ​ഗ്വിനോ ?'; ട്രോളിയും കയ്യടിച്ചും 'കിങ്' റിലീസ് വിഡിയോ ഏറ്റെടുത്ത് ആരാധകർ

കുസാറ്റിൽ പ്രോഗ്രാമർ, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

റിപ്പബ്ലിക് ദിനത്തില്‍ സന്തോഷ വാര്‍ത്ത! കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട്

കൈയില്‍ 3500 രൂപയുണ്ടോ?, 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!, കണക്ക് ഇങ്ങനെ

SCROLL FOR NEXT