ഫയല്‍ ചിത്രം 
Entertainment

‘ഈശോ’ ഒടിടി റിലീസിന്, വിറ്റു പോയത്  ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക്

സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോ ഒടിടി റിലീസിന്. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഒടിടിയിൽ ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ഈശോ എന്ന പേരുകൊണ്ടുതന്നെ വിവാദങ്ങളിൽ നിറഞ്ഞ ചിത്രമാണ് ഇത്. നാദിർഷയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമ മുഴുവൻ കണ്ടതിനു ശേഷമായിരുന്നു ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ചിത്രം വാങ്ങാമെന്ന തീരുമാനം സോണി എടുക്കുന്നതും. നാദിർഷയുടേതായി ഇതിനു മുമ്പിറങ്ങിയ കേശു ഈ വീടിന്റെ നാഥനും ഒടിടി റിലീസ് ആയിരുന്നു. 

നേരത്തേ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സെൻസർ ബോര്‍ഡ് ക്ലീൻ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നൽകിയത്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നറാണ് ചിത്രമെന്ന് നാദിർഷ പറഞ്ഞു. ജയസൂര്യയ്ക്കൊപ്പം ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിർമിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥ–തിരക്കഥ–സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!