സിനിമകള്‍ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന് ജീത്തു ജോസഫ്. തനിക്കും അത് സംഭവിച്ചിട്ടുണ്ടെന്നും ജീത്തു പറയുന്നു. ആദ്യമായി സിഗരറ്റ് വലിച്ച അനുഭവം പങ്കിട്ടുകൊണ്ടാണ് ജീത്തു അതേക്കുറിച്ച് സംസാരിക്കുന്നത്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
''അതെ, സിനിമകള്‍ പ്രേക്ഷകരെ വലിയ തരത്തില്‍ സ്വാധീനിക്കും. കൊളേജ് കാലത്ത് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും ചിലതൊക്കെ ചെയ്തിട്ടുണ്ട്. ഷേണായീസ് തിയേറ്ററില്‍ ബ്രൂസ് വില്ലിസിന്റെ ഡൈ ഹാര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തില്‍ വില്ലിസ് സിഗരറ്റ് വലിക്കുന്നൊരു രംഗമുണ്ട്'' ജീത്തു പറയുന്നു.
''ആ രംഗം കണ്ട് പ്രചോദനം തോന്നിയ ഞാന്‍ സിനിമ കഴിഞ്ഞതും നേരെ പോയൊരു സിഗരറ്റ് വാങ്ങി. ഒരു ഹോളിവുഡ് താരത്തെപ്പോലെ വലിക്കാന്‍ ശ്രമിച്ചു. ഞാന്‍ അതുവരെ സിഗരറ്റ് വലിച്ചിരുന്നതേയില്ല. അന്നത് ചെയ്തു. സിനിമ ജനങ്ങളെ സ്വാധീനിക്കും'' ജീത്തു ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു.
''എന്റെ സിനിമകളില്‍ വയലന്‍സ് ഒഴിവാക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ട്. എന്നാല്‍ കഥ ആവശ്യപ്പെടുമ്പോള്‍ ചെയ്യാറുണ്ട്. ജീവിതത്തില്‍ ആദ്യമായി റേപ്പ് സീന്‍ ചിത്രീകരിക്കുന്നത് നേര് സിനിമയിലാണ്. അപ്പോള്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷനും സ്‌ട്രെസും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ഒരുപാട് സമയമെടുത്തു ഷൂട്ട് ചെയ്യാന്‍. കുടുംബ പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റുന്നതാകണമായിരുന്നു ആ രംഗം. ക്രൂരത കാണിക്കേണ്ടത് കഥയുടെ ഭാഗമാകുന്ന അവസരങ്ങളുണ്ട്'' എന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates