Drishyam 3, Jeethu Joseph  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സാറേ എന്നെ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നതെന്ന് വീണ വിളിച്ചു പറഞ്ഞു; ഷൂട്ട് ചെയ്തപ്പോൾ ആ സീനിൽ ഒരു കുഴപ്പം ഉണ്ടായിരുന്നു'

അതിനു വേണ്ടിയിട്ടാണ് ബക്കറ്റുമായി പുറത്തേക്ക് വരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ 'ദൃശ്യം 3' യെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രത്തിലെ ഓരോ ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ യാമി സഹദേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വീണ നന്ദകുമാറിന് വൻതോതിൽ ട്രോളുകളും വന്നിരുന്നു.

'ബക്കറ്റ് സ്റ്റാർ' എന്നാണ് വീണയെ ഇപ്പോൾ ട്രോളൻമാർ വിളിക്കുന്നത്. ഫസ്റ്റ് ഹാഫിൽ നിറഞ്ഞു നിന്നിരുന്ന വീണ സെക്കന്റ് ഹാഫ് ആയപ്പോഴേക്കും ഒരു ബക്കറ്റും പിടിച്ച് പോകുന്നതായാണ് സിനിമയിൽ കാണിക്കുന്നത്. പിന്നീട് വീണയെ കാണുന്നുമില്ല. ഇപ്പോഴിതാ ഈ കഥാപാത്രത്തെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് ജീത്തു ജോസഫ്. "വീണയുടെ കേസിൽ സംഭവിച്ചത് എന്താണെന്ന് വച്ചാൽ, രണ്ടാമത് ഈ ആ സീക്വൻസിനകത്ത് എന്റെ പ്ലാനിങ്ങിൽ പുള്ളിക്കാരത്തി ഇങ്ങോട്ട് വരണം.

ആ ഫ്രെയിമിലേക്ക് കടന്നു വരണം. വെറുതെ വരുന്നതിന് ഒരു ഉദ്ദേശ്യം ഇല്ലാതെ പോകും. അപ്പോഴാണ് ഇയാൾ ഞെട്ടുന്നത്. പ്രേക്ഷകർക്ക് അക്കാര്യം മുൻപേ അറിയാം. സഹദേവന്റെ മകളാണ് ഇവൾ എന്ന് അപ്പോഴാണ് ജോർജുകുട്ടി അറിയുന്നത്. ആ എൻട്രി സമയത്ത് ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് വച്ചാൽ, പിന്നീട് ഇവരെ ഷൂട്ട് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ നിന്ന് പുള്ളിക്കാരി വണ്ടി കഴുകുന്നുണ്ട്.

അവരുടെ തന്നെ വണ്ടി കഴുകുന്നുണ്ട്. അതിനു വേണ്ടിയിട്ടാണ് ബക്കറ്റുമായി പുറത്തേക്ക് വരുന്നത്. പക്ഷേ അത് കഴിഞ്ഞ് ഞാൻ മനസ്സിൽ ഇങ്ങനെ ഷോട്ട് ആലോചിച്ചപ്പോൾ ഉള്ള കുഴപ്പം ഇവർ തമ്മിൽ ഇങ്ങനെ ഒരു ഇന്റെൻസ് സീൻ നടക്കുമ്പോൾ ബാക്ക് ഡ്രോപ്പിൽ അങ്ങനെ ഒരു വണ്ടി കഴുകുന്ന സീൻ വെച്ചാൽ ആളുകളുടെ ശ്രദ്ധ അങ്ങോട്ടാകും.

ഇത് ഷൂട്ടും ചെയ്ത കഴിഞ്ഞു, പിന്നെ അതിനെപ്പറ്റി ചിന്തിച്ചില്ല. പക്ഷേ ഇത് എഡിറ്റ് ചെയ്തു കഴിഞ്ഞ് പിറ്റേദിവസം ഞങ്ങൾക്ക് സ്പോട്ട് എഡിറ്റിങ് ഉണ്ടല്ലോ, പിറ്റേദിവസം തന്നെ എഡിറ്റർ എന്നെ കൊണ്ട് കാണിച്ചിട്ട് പറഞ്ഞു. സാറേ ഒരു ട്രോൾ വരുമെന്ന് പറഞ്ഞിരുന്നു. അത് സാരമില്ലെന്ന് ഞാനും പറഞ്ഞു.

റിലീസ് ചെയ്തപ്പോൾ വീണ എന്നെ വിളിച്ചു 'സാറേ എന്നെ ബക്കറ്റ് സ്റ്റാർ' എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, നല്ലതല്ലേ മീഡിയയിൽ ഇങ്ങനെ ലൈവ് ആയിട്ട് നിൽക്കാം എന്ന്‌ പറഞ്ഞു. ഇതൊക്കെ ഇതിനകത്ത് ഉള്ളതല്ലേ, അതൊരു ഫൺ ആയിട്ട് എടുക്കുന്നു".- ജീത്തു ജോസഫ് പറഞ്ഞു.

Jeethu Joseph talks about Veena Nandakumar role in Drishyam 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

സൗജന്യയാത്ര ഏതൊക്കെ ബസ്സുകളില്‍?; ഇനി 10 ദിവസം മാത്രം, പദ്ധതി ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

ആര്യ- മുരളി ​ഗോപി കോമ്പോ; 'അനന്തൻ കാട്' റിലീസ് ടീസർ പുറത്ത്

ഹെല്‍മറ്റ് ഇല്ലെങ്കില്‍ പിഴ മാത്രമല്ല, ലൈസന്‍സും പോകും; നടപടി കടുപ്പിച്ച് എംവിഡി

കാലവര്‍ഷം ഇന്നെത്തിയേക്കും, ധവളപത്രം ഇന്ന് സഭയില്‍, ഇറാന്‍ യുദ്ധത്തില്‍ ട്രംപിന് തിരിച്ചടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT